play-sharp-fill
കേന്ദ്ര സർക്കാരിന്റെ കൊള്ള പ്രളയക്കെടുതിയിൽപ്പെട്ട കേരളീയർക്കുള്ള ഇരട്ട പ്രഹരമാകുന്നു; സി.ആർ നീലകണ്ഠൻ

കേന്ദ്ര സർക്കാരിന്റെ കൊള്ള പ്രളയക്കെടുതിയിൽപ്പെട്ട കേരളീയർക്കുള്ള ഇരട്ട പ്രഹരമാകുന്നു; സി.ആർ നീലകണ്ഠൻ

സ്വന്തം ലേഖകൻ

എറണാകുളം: പ്രളയ ദുരന്തത്തിൽ കേരളത്തെ സഹായിക്കാതിരിക്കുന്നതിനോടൊപ്പം മറ്റുള്ളവർ നൽകുന്ന സഹായങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന് പുറമെ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വിലകൾ ഒരാഴ്ചക്കിടയിൽ കുത്തനെ ഉയർത്തി കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നും പിരിക്കുന്ന ഇന്ധന നികുതി വിഹിതത്തിന്റെ ചെറിയ ഒരംശം പോലും ഇവിടുത്തെ ദേശീയപാത നിർമ്മാണത്തിനായി നൽകുന്നുമില്ല. തുടർച്ചയായുണ്ടാകുന്ന വില വർദ്ധനവ് സാധാരണക്കാരന് താങ്ങാനാവുന്നില്ല. ഒമ്പതു ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയും ഡീസലിന് 94 പൈസയുമാണ് വർദ്ധിച്ചത്. ഇത് പ്രളയകാലത്ത് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ഏർപ്പാടാണ്. പ്രളയത്തിൽ തകർന്ന കേരളത്തിനെങ്കിലും നികുതിയിളവു നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.