നെടുങ്കണ്ടം ഒരു പാഠമായിരിക്കട്ടെ..! പൊലീസ് മർദിച്ചെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുമെന്ന് കള്ളന്റെ ഭീഷണി; രോഗം അഭിനയിച്ച മോഷ്ടാവ് ഒടുവിൽ അകത്തായി

നെടുങ്കണ്ടം ഒരു പാഠമായിരിക്കട്ടെ..! പൊലീസ് മർദിച്ചെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുമെന്ന് കള്ളന്റെ ഭീഷണി; രോഗം അഭിനയിച്ച മോഷ്ടാവ് ഒടുവിൽ അകത്തായി

സ്വന്തം ലേഖകൻ

ചങ്ങനാശേരി:നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലപാതകത്തിന് ശേഷം പൊലീസിന് കഷ്ടകാലം തുടരുന്നു. നെടുങ്കണ്ടം ഓർമ്മയുണ്ടോ എന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഫെയ്‌സ്ബുക്കിൽ പൊലീസ് മർദിച്ചതായി ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
ഒരു പകൽ നീണ്ട അഭ്യാസത്തിനൊടുവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നഗരമധ്യത്തിലെ പഴക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ പിടിയിലായ കങ്ങഴ അരീക്കൽ ചേരിയിൽ സുനിൽകുമാറാണ് (40) പൊലീസിനു തലവേദന സൃഷ്ടിച്ചത്. ഇന്നലെ രാവിലെ നാലരയോടെയാണ് പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ പിടികൂടിയത്.

ഇതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നെന്നു പറഞ്ഞതിനാൽ സുനിലിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയെങ്കിലും രോഗമുള്ളതായി കണ്ടെത്താനായില്ല. ഇതോടെ വലതു കൈയ്ക്ക് ഒടിവുണ്ട്, മെഡിക്കൽ കോളജിൽ കൊണ്ടുപോകണം എന്നു പറഞ്ഞായി ബഹളം. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോൾ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാൻഡേജ് ഇട്ട് തിരികെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസ് മർദിച്ചെന്നു കാട്ടി ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകൾ ഇടുമെന്ന് പറഞ്ഞ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. കടയുടെ പൂട്ട് തകർക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന് എസ് ഐ ഷമീർഖാൻ പറഞ്ഞു.