വെളളിയാഴ്ച വരെ മഴ ശക്തം ; മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്

വെളളിയാഴ്ച വരെ മഴ ശക്തം ; മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി മുതൽ കനത്ത മഴയാണ് വടക്കൻ ജില്ലകളിൽ ലഭിക്കുന്നത്.

നിലമ്പൂരിൽ 11 സെന്റിമീറ്ററും കോഴിക്കോട്ട് ഒൻപതു സെന്റിമീറ്ററും വടകരയിൽ എട്ടു സെന്റിമീറ്ററും മഴ ലഭിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കലക്ടർമാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു.മണിക്കൂറിൽ 50 കി.മി വരെ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. എറണാകുളത്ത് കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ കനത്ത നാശനഷ്ടം ഉണ്ടായി. നിരവധി വീടുകൾ തകർന്നടിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group