നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണം ; ആശങ്കയുണ്ടെന്ന് യുഎന്നും അമേരിക്കയും

നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണം ; ആശങ്കയുണ്ടെന്ന് യുഎന്നും അമേരിക്കയും

Spread the love

സ്വന്തം ലേഖിക

ജനീവ: കാശ്മീർ വിഷയത്തിൽ പാകിസ്ഥാൻ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ജമ്മു കാശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതായും നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു.

അതേസമയം, കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ ആശങ്കയുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മോർഗൻ ഒട്ടാഗസ് അറിയിച്ചു. വ്യക്തിപരമായ അവകാശങ്ങളും കാശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിറുത്തുന്നതിനുള്ള നടപടികൾ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് ദശാബ്ദത്തിലേറെയായി നിലനിന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിക്കുകയും പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയിലെ 35 എ വകുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ ജമ്മുകാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിച്ചു. ഇനി ഡൽഹി പോലെ നിയമസഭയും മുഖ്യമന്ത്രിയുമുള്ള കേന്ദ്രഭരണപ്രദേശമായി ജമ്മുകാശ്മീർ മാറും. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണായിരത്തോളം അർദ്ധസൈനികരെ കാശ്മീരിലേക്ക് ആകാശമാർഗം എത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ.