play-sharp-fill
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി കൊലപാതക കേസ് ഉന്നതർക്കും പങ്കെന്ന് സിബിഐ; റിമാൻഡ് റിപ്പോർട്ടിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് വെളിപ്പെടുത്തൽ

നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി കൊലപാതക കേസ് ഉന്നതർക്കും പങ്കെന്ന് സിബിഐ; റിമാൻഡ് റിപ്പോർട്ടിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി കൊലപാതക കേസിൽ ഉന്നതർക്കും പങ്കെന്ന് സിബിഐയുടെ റിമാൻഡ് റിപ്പോർട്ട് . കൂടുതൽ പേർ പ്രതികളാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം കേസിൽ അറസ്റ്റിലായ സാബു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആറുദിവസത്തേക്ക് സാബുവിനെ സിബിഐ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി പറഞ്ഞത് അനുസരിച്ചാണ് താൻ രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും സാബു കോടതിയെ പറഞ്ഞു.


 

സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെ രാത്രി സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ സിബിഐയുടെ ആദ്യ അറസ്റ്റാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശം നൽകിയത്. പൊലീസുകാർ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ ജൂഡീഷൽ കമ്മീഷൻ അന്വേഷണം നടക്കുന്നതിനു പുറമേയാണ് കേസ് സിബിഐക്കും വിടാൻ സർക്കാർ തീരുമാനിച്ചത്.

 

ജൂൺ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ പീരുമേട് സബ്ജയിലിൽ റിമാന്റിലായ വാഗമൺ സ്വദേശി രാജ്കുമാർ പീരുമേട് സബ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുകയായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം എസ്ഐ കെ.എസ്.സാബുവിനെയും സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.