രണ്ടാമൂഴം ശ്രീകുമാർ മേനോന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി: എം.ടിക്ക് നോട്ടീസ് : നാലാഴ്ചക്കകം മറുപടി നൽകണം 

രണ്ടാമൂഴം ശ്രീകുമാർ മേനോന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി: എം.ടിക്ക് നോട്ടീസ് : നാലാഴ്ചക്കകം മറുപടി നൽകണം 

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി വാസുദേവൻ നായർ കോഴിക്കോട് മുൻസിഫ് കോടതിയിൽ നൽകിയ ഹരജിയിലെ തുടർനടപടികൾ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ നൽകിയ ഹർജി പരിഗണിച്ച് സുപ്രീം കോടതി. ഈ വിഷയത്തിൽ നിലവിൽ നടക്കുന്ന നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.

 

വിവരം സൂചിപ്പിച്ച് കോടതി എം.ടിക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകണമെന്നാണ് കോടതി നിർദേശം. കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് ശ്രീകുമാർ മേനോൻ സുപ്രീംകോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എം.ടിയുമായുണ്ടാക്കിയ കരാറിൽ തർക്കങ്ങൾ പരിഹരിക്കാൻ ആർബിട്രേഷൻ കോടതിയെ സമീപിക്കാമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിന് പകരം മുൻസിഫ് കോടതിയെ സമീപിച്ചതിനെയാണ് വി.എ. ശ്രീകുമാർ ചോദ്യം ചെയ്തത്. ആർബിട്രേഷൻ നിലനിൽക്കുമോയെന്ന് മുൻസിഫ് കോടതി തന്നെ തീരുമാനിക്കണമെന്ന് നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു.

 

ഇതേതുടർന്നാണ് സംവിധായകൻ സുപ്രീംകോടതിയെ സമീപിച്ചത്. ഭീമൻറെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എംടിയും ശ്രീകുമാറും 2014 ലാണ് കരാർ ഒപ്പിട്ടത്. അഞ്ച് വർഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചുചോദിച്ച് എം.ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്.

 

ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളിയതിനെ തുടർന്ന് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ശ്രീകുമാർ സുപ്രീം കോടതിയിലെത്തിയത്.