യുവസംവിധായക നയന സൂര്യയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപിയുടെ നിർദേശം ; കേസ് ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

യുവസംവിധായക നയന സൂര്യയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപിയുടെ നിർദേശം ; കേസ് ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ റെക്കോർഡുകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി. അജിത്ത് നിർദേശം നൽകി. കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും.

പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് പുനരന്വേഷണത്തിൽ തീരുമാനമെടുക്കും. നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷം മുൻപുണ്ടായ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ലെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി സുഹൃത്തുക്കളാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.

നയനയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, വയറ്റിൽ ക്ഷതമേറ്റുള്ള ആന്തരിക സ്രാവം ഇവ വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് സംശയങ്ങളെ ശക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണത്തിന്റെ സാധ്യത പരിശോധിക്കുന്നത്.