നവീൻ ബാബുവിന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി; വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ
പത്തനംതിട്ട: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
വൈകിട്ടോടെയാണ് സുരേഷ് ഗോപി നവീൻ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. നവീൻ ബാബുവിന്‍റെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദര്‍ശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തെ പെട്രോള്‍ പമ്പുകളുടെ എൻഒസികളുയമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Third Eye News Live
0