എം ഡി എം എ കേസിൽ അറസ്റ്റിലായ സീരിയൽ നടി നാട്ടിൽ ഷംനത്തും ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്നത് പാർവ്വതി എന്നും ; മൂന്ന് മാസമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും, ഉറക്കംവരാതിരിക്കാനാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും മൊഴി ; നടിക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നയാളെ തിരിച്ചറിഞ്ഞ് പൊലീസ്
കൊച്ചി : മലയാളം സീരിയലുകളില്‍ അഭിനയിക്കുന്ന ഷംനത്ത് എന്ന നടിയെ കഴിഞ്ഞ ദിവസമാണ് എംഡിഎംഎയുമായി പിടിയിലായത്. നടിക്ക് ലഹരി മരുന്ന് എത്തിച്ചു നല്കുന്ന ആരാണെന്ന പോലീസിന്റെ അന്വേഷണവും വ്യക്തതില്‍ എത്തിയിട്ടുണ്ട്.
കടയ്ക്കല്‍ സ്വദേശി വിനോദാണ് ലഹരിമരുന്ന് നല്‍കുന്നതെന്നാണ് നടിയുടെ മൊഴി. ഇയാളെ പരിചയപ്പെടുത്തിയത് സീരിയല്‍ മേഖലയിലുള്ളവരാണെന്ന് സൂചന ലഭിച്ചതായും പരവൂര്‍ പൊലീസ് പറയുന്നു. അതുകൊണ്ട് തന്നെ ലഹരിമരുന്നു കേസുമായുള്ള അന്വേഷണം കൂടുതല്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പാര്‍വ്വതി എന്ന പേരിലാണ് ഷംനത്ത് അറിയപ്പെടുന്നത്. ഇന്‍സ്റ്റയില്‍ ഇവര്‍ക്ക് ആരാധകരുമുണ്ട്. നാട്ടിലാണ് ഷംനത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്.
പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഉറക്കംവരാതെയിരിക്കാന് രാസലഹരിയായ എംഡിഎംഎ ഉപയോഗിക്കുക എന്നാണ് നടി പോലീസിനോട് പറഞ്ഞത്. പരവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ചിറക്കര ഒഴുകുപാറയിലുള്ള ഷംനത്തിന്റെ വീട്ടില്‍ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീരിയല്‍ നടിയായ ഷംനത്തിന്റെ കിടപ്പു മുറിയിലെ മേശയില്‍ നിന്ന് 1.4 ഗ്രാം എംഡിഎംഎ പൊലീസിന് ലഭിച്ചു. വിഷാദരോഗവും മറ്റും ഉളളതിനാല്‍ ഉറക്കം വരാതെയിരിക്കാന്‍ മൂന്നു മാസമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് ഷംനത്ത് പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ പാര്‍വതി എന്ന ഷംനത്തിന്റെ വീട്ടില്‍ നിന്ന് 1.94 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മൂന്ന് മാസമായി ലഹരി മരുന്ന് വാങ്ങാറുണ്ടെന്ന് ഷംനത്ത് സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. വിനോദിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നടിയുടെ വീട്ടില്‍ പതിവായി ലഹരി എത്തിക്കുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ് പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയത്. പരിശോധനക്കെത്തിയ പോലീസ് വീട്ടില്‍ മയക്കുമരുന്ന് ഉണ്ടോ എന്ന് പരിശോധിക്കാനാണ് എത്തിയതെന്ന് പറഞ്ഞാണ് അകത്തുകടന്നത്. ബെഡ്റൂമില്‍ ഡ്രെസിംഗ് ടേബിളിനുള്ളിലായിരുന്നു മയക്കുമരുന്നുണ്ടായത്. ആറു സിപ്പര്‍ കവറുകളും ഉണ്ടായിരുന്നു. നവാസിന്റെ കൈയ്യില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും അവര്‍ പറഞ്ഞു. സ്വന്തം ആവശ്യത്തിനാണ് വാങ്ങിയതെന്നും മൊഴി നല്കി. പിന്നീട് നടന്ന പരിശോധനയില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും ഐഫോണ്‍ കണ്ടെത്തി. പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.