നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവം: ഗുണ്ടാ സംഘത്തലവൻ അലോട്ടിയും, ലോറി ഉടമ അപ്പുവും അറസ്റ്റിൽ

നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവം: ഗുണ്ടാ സംഘത്തലവൻ അലോട്ടിയും, ലോറി ഉടമ അപ്പുവും അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാഷണൽ പെർമിറ്റ് ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ കഞ്ചാവിനു പണം നൽകിയ ഗുണ്ടാ സംഘത്തലവൻ അലോട്ടിയും , ലോറി ഡ്രൈവർ അപ്പുവും അറസ്റ്റിൽ. കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തതത്.

അപ്പു

ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര പനമ്പാലം കൊപ്രായീൽ ജെയിസ്‌മോൻ ജേക്കബ് (അലോട്ടി -27), കുമാരനല്ലൂർ ചൂരക്കാട്ട് സി.ആർ നിബുമോൻ (നീലിമംഗലം അപ്പു – 29) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബി.എസ് ബിനു അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂൺ 17 നാണ് ആന്ധ്രയിൽ നിന്നും നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവുമായി പേരൂർ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കൽ വീട്ടിൽ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളിൽ ഗോപു (27) എന്നിവരെയാണ് ജൂൺ 17 ന് 60 കിലോ കഞ്ചാവുമായി കടുത്തുരുത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കും ലോറി ഉടമ അപ്പുവിനുമായാണ് കഞ്ചാവ് ജില്ലയിലേയ്ക്കു എത്തിച്ചതെന്നു കണ്ടെത്തിയത്. ആന്ധ്രയിൽ നിന്നും ലോഡ് ഒന്നുമില്ലാതെ ലോറിയിലാണ് കഞ്ചാവ് എത്തിച്ചത്. 30 പാഴ്‌സൽ കഞ്ചാവാണ് കോട്ടയത്തേയ്ക്കു കൊണ്ടു വന്നത്. ഇതാണ് കടുത്തുരുത്തിയിൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തത്.

ലോറി ഡ്രൈവറുമായി അലോട്ടിയും, അപ്പുവും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് സംഘം കണ്ടെത്തി. ഇരുവരുടെയും അക്കൗണ്ടിലേയ്ക്ക് അലോട്ടിയും അപ്പുവും പണം ഇട്ടു നൽകിയിരുന്നതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ്, പൊലീസ് ഇരുവരെയും കേസിൽ പ്രതി ചേർത്തത്.

വാറ്റു ചാരായം കൈവശം വച്ചതിനു ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അലോട്ടി നിലവിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കഞ്ചാവ് കേസിൽ സബ് ജയിലിൽ എത്തിയ പൊലീസ്, കോടതിയുടെ അനുമതിയോടെ അലോട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപ്പുവിനെ കുറുപ്പന്തറ ഭാഗത്തു നിന്നും പിടികൂടിയത്. അപ്പുവും അലോട്ടിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും, ഇരുവരും കാരിയർമാരായ ജോസിന്റെയും ഗോപുവിന്റെയും അക്കൗണ്ടിലേയ്ക്കു പണം ഇട്ടു നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ് , എ.എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പൊലീസ് ഓപിസർ സൂരജ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് എന്നിവർ ചേർന്നാണ് ലോറി ഉടമ അപ്പുവിനെ അറസ്റ്റ് ചെയ്തത്.