പ്രളയരഹിത കോട്ടയം: ആദ്യഘട്ടം പൂർത്തിയാകുന്നു

പ്രളയരഹിത കോട്ടയം: ആദ്യഘട്ടം പൂർത്തിയാകുന്നു

സ്വന്തം ലേഖകൻ

കുമരകം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പ്രളയരഹിത കോട്ടയത്തിനായി ചെറുകിട ജലസേചന വകുപ്പ് കുമരകത്തെ തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വെളിയത്ത് നടന്ന ചടങ്ങിൽ അഡ്വ.കെ സുരേഷ് കുറുപ്പ് എം.എൽ.എ പ്രവത്തങ്ങൾ ഉദ്ഘാഘാടനം ചെയ്തു.

 

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ അദ്ധ്യക്ഷത വഹിച്ചു പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. തിരുവാർപ്പിൽ നിന്നും വേമ്പനാട്ടു കായലിൽ എത്തി ചേരുന്ന വിവിധ തോടുകൾ തെളിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേളക്കെരി കണ്ണാടിച്ചാൽ തോട് തെളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുബന്ധ തോടുകൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ജലവിഭവ വകുപ്പ് മുഖേനയും ജനകീയ കൂട്ടായ്‍മയിലൂടെയും നവീകരിച്ചിരുന്നു. ഈ പ്രവർത്തനം പൂർത്തിയാകുന്നതോടെ പ്രളയ രഹിത കോട്ടയത്തിനായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഒരു ഘട്ടം പൂർത്തിയാവും. കുമരകത്തെ വിവിധ തോടുകളുടെ നവീകരണത്തിനായുള്ള പദ്ധതി ജലസേചന വകുപ്പ് മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ ബജറ്റ് വർക്കിൽ ഉൾപ്പെടുത്തി സമർപ്പിച്ചിട്ടുണ്ട്.

തെളിച്ച തോടുകളിൽ നിന്നും വാരിയ ചെളി ഉപയോഗിച്ചു നിർമിച്ച ബണ്ടുകൾ തൊഴിലുറപ്പു പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം പാകി ബലപ്പെടുത്തുന്ന  പ്രവർത്തങ്ങൾ നടക്കുന്നു. ഇതോടു കൂടി ഈ ഈ പ്രദേശങ്ങളിൽ രണ്ടാം കൃഷിയും സജീവമാകും.

ചെറുകിട ജലസേചന വകുപ്പ് അസി.എൻഞ്ചിനീയർ വി.സി ലാൽജി, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ചന്ദ്ര ബോസ്, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ധന്യാ സാബു, പഞ്ചായത്ത് സെക്രട്ടറി ഷൈമോൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കെ.എസ് സലിമോൻ, യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ.മിഥുൻ, കെ.ജി ഷാലു, വി.സി അഭിലാഷ്, വി.ജി അജയൻ, കെ.എം സിറാജ്, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.