കണ്ണില്ലാത്ത ക്രൂരത ദൈവത്തിൻ്റെ സ്വന്തം നാട്ടിലും….! പ്രസവശേഷം ഓക്‌സിജന്‍ നില താഴ്ന്നതോടെ നവജാത ശിശു മരിച്ചു; രണ്ടുലക്ഷം രൂപ അടയ്ക്കാതെ കുഞ്ഞിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മയെ സമ്മതിക്കില്ലെന്ന് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി; ഒടുവിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും…..!
സ്വന്തം ലേഖിക
കൊല്ലം: പണമില്ലാത്തത് കൊണ്ട് ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന് സ്വന്തം നവജാത ശിശുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ആശുപത്രി അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് ആരോപണം.
കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രി അധികൃതരാണ് ക്രൂരത കാണിച്ചത്. ഒക്ടോബര്‍ 3 നാണ് കൊല്ലം സ്വദേശി തന്യാ കിരണിനെ (25) മെഡിസിറ്റി ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മൂന്നിന് അവര്‍ കുഞ്ഞിന് ജന്മം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസവത്തിന് ശേഷം ഡങ്കി പനി സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യസ്ഥിതി വഷളായി. ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് നവജാത ശിശു ആശുപത്രിയില്‍ മരിച്ചു.
മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിക്ക് 2 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാനുണ്ടായിരുന്നു. എന്നാല്‍ ബില്‍ അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. ബില്‍ അടയ്ക്കാത്തത് കാരണം യുവതിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്യുന്നില്ലെന്ന് ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഇടപെട്ടു. കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് യുവതിയെ സ്വകാര്യാശുപത്രി വിടുതല്‍ ചെയ്തു. ഇതോടെ യുവതിക്ക് നവജാത ശിശുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനുമായി. സംസ്‌കാര ചടങ്ങിന് വേണ്ട പണവും സ്വരൂപിക്കാനാകാതെ ഇവര്‍ വിഷമിച്ചതായും പറയുന്നു.