play-sharp-fill
നരബലി: കൂടുതല്‍ മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടോയെന്ന് സംശയം;വീട്ടുവളപ്പിൽ കുഴികളടുത്ത് പരിശോധിക്കും; ഇലന്തൂരിലെ വീട്ടില്‍ വിശദമായ പരിശോധനയ്ക്കൊരുങ്ങി അന്വേഷണ സംഘം

നരബലി: കൂടുതല്‍ മൃതദേഹങ്ങൾ മറവുചെയ്തിട്ടുണ്ടോയെന്ന് സംശയം;വീട്ടുവളപ്പിൽ കുഴികളടുത്ത് പരിശോധിക്കും; ഇലന്തൂരിലെ വീട്ടില്‍ വിശദമായ പരിശോധനയ്ക്കൊരുങ്ങി അന്വേഷണ സംഘം

 

പത്തനംതിട്ട: നരബലി കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. രണ്ട് പേരെ നരബലി നടത്തിയ ഇലന്തൂരിലെ വീട്ടില്‍ വിശദ പരിശോധനയ്ക്ക് നടത്തും.വീട്ടുവളപ്പ്മുഴുവന്‍ കുഴികളടുത്ത് പരിശോധിക്കും.കൂടുതല്‍ മൃതദേഹം മറവുചെയ്തിട്ടുണ്ടെയന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.ഇതിനായി ഇന്നോ നാളെയോ സംഘം പത്തനംതിട്ടയിലെത്തും.

മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് അന്വഷണ സംഘം തയ്യാറെടുക്കുന്നത്.വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്തും.

മറ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്‌തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിങിനെയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ മൂന്ന് പേരേയും ഇലന്തൂരിലെ വീട്ടിലെത്തിച്ച്‌ അവരുടെ സാന്നിധ്യത്തിലാവും കുഴിയെടുക്കലും പരിശോധനയും നടത്തുക. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഇതോടൊപ്പം നടക്കും.