അടിമ വ്യാപാര നിരോധന വിളംബരം; പി ആർ ഡി എസ് യുവജനസംഘം മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് റാലി നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: അടിമ വ്യാപാര നിരോധന വിളംബരത്തോട് അനുബന്ധിച്ച് പി ആർ ഡി എസ് യുവജനസംഘം മുണ്ടക്കയത്ത് നിന്നും കോട്ടയത്തേക്ക് അടിമ വ്യാപാര നിരോധന വിളംബര റാലി നടത്തി.
രാവിലെ ഉത്ഘടന സമ്മേളനം പി ആർ ഡി എസ് ഗുരുകുലം ഉപശ്രേഷ്ഠൻ ശ്രീ. എം ഭാസ്കരൻ ഉത്ഘാടനം ചെയ്തു. യുവജനസംഘം വൈസ് പ്രസിഡന്റ് അജേഷ് കുമാർ കെ അധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിറ്റടി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം,14 ആം മൈൽ, പാമ്പാടി എന്നീ സ്ഥലങ്ങളിൽ അടിമ വ്യാപാര നിരോധന വിളംബര സന്ദേശം യുവജനസംഘം കേന്ദ്ര സമിതി അംഗങ്ങൾ നൽകി.
സമാപന സമ്മേളനം വൈകിട്ട് തിരുനക്കരയിൽ പി ആർ ഡി എസ് ഹൈ കൌൺസിൽ അംഗം ശ്രീ. എം എസ് വിജയൻ ഉത്ഘാടനം ചെയ്തു. യുവജനസംഘം പ്രസിഡന്റ് ശ്രീ. കെ ആർ രാജീവ് അധ്യക്ഷത വഹിച്ചു.
Third Eye News Live
0