ഐ.എസ്.ആർ.ഒ ചാരക്കേസ് : കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാര തുക സർക്കാർ കൈമാറി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനായ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. കേസിൽ കുറ്റവിമുക്തനായ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് കൈമാറിയത്. നേരത്തെ കൈമാറിയ നഷ്ടപരിഹാരമായ 60 ലക്ഷത്തിന് പുറമേയാണ് ഈ തുക നൽകിയിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള 50 ലക്ഷം രൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 10 ലക്ഷം രൂപയും നേരത്തെ നൽകിയിരുന്നത്. സർക്കാരിൽ നിന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ തിരുവനന്തപുരം സബ് കോടതയിൽ […]