നാഗമ്പടത്ത് മാതൃഭൂമിക്ക് മുന്നിൽ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയുടെ ടയർ ഊരിപ്പോയി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടത്ത് മാതൃഭൂമിക്ക് മുന്നിൽ യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയുടെ ടയർ ഊരിപ്പോയി. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
കുമാരനെല്ലൂർ ഭാഗത്ത് നിന്ന് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയുടെ പുറകിലെ ടയർ ഊരി പോവുകയായിരുന്നു. റോഡിൽ മറ്റു വാഹനങ്ങളും ഗതാഗതക്കുരുക്കും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷയുടെ ടയർ ഊരിപ്പോയെങ്കിലും ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് വണ്ടി മറിയുകയോ അപകടമോ ഒന്നും ഉണ്ടായില്ല.
സംഭവസ്ഥലത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ ചേർന്ന് ഗതാഗതാകുരുക്ക് ഉണ്ടാകാതെ ഓട്ടോറിക്ഷ തള്ളി മാറ്റി. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്ക് പറ്റിയിട്ടില്ല.
Third Eye News Live
0