play-sharp-fill
ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്; 2017ന് സമാനമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പിച്ച് രാഷ്ട്രീയ കേന്ദ്രങ്ങള്‍

ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്; 2017ന് സമാനമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പിച്ച് രാഷ്ട്രീയ കേന്ദ്രങ്ങള്‍

സ്വന്തം ലേഖിക

ന്യൂഡൽഹി: ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരവെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ഒരുങ്ങി കോണ്‍ഗ്രസ്.

2017 ന് സമാനമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്ന കാര്യം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

40 അംഗ നിയമസഭയില്‍ 18 സീറ്റിലും ബിജെപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് 17 സീറ്റിലും. തൃണമൂല്‍ കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുകയാണ്.

21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ഗോവയില്‍ ആവശ്യം. ആര്‍ക്കും മന്ത്രി സംഖ്യ തൊടാന്‍ സാധിച്ചില്ലെങ്കില്‍ തൃണമൂല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട് നിര്‍ണായകമാകും. ഇതിനിടയില്‍ അധികാരം നേടാന്‍ ബിജെപി എംഎല്‍എമാരെ അടര്‍ത്തിയെടുക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിനുണ്ട്.

ഈ സാഹചര്യത്തിലാണ് എംഎല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ സ്ഥാനാര്‍ത്ഥികളെ നോര്‍ത്ത് ഗോവയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 2017 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു.