ഹെൽമറ്റില്ലാതെ അമിതവേഗത്തിൽ പായുന്നവർക്ക് ശ്രദ്ധിക്കുക ; മോട്ടോർ വാഹനവകുപ്പ് ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും

സ്വന്തം ലേഖകൻ കോട്ടയം: ഹെൽമെറ്റില്ലാതെയും അമിത വേഗത്തിലുമൊക്കെ പായുന്നവരുടെ ശ്രദ്ധയ്ക്കു മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വഴിയിലുണ്ടാകും. കഴിഞ്ഞ ദിവസം ജില്ലാ മോട്ടോർ വാഹന വകുപ്പിനു ലഭിച്ച വാഹനം ഉപയോഗിച്ചു ജില്ലയിൽ പരിശോധന ആരംഭിച്ചു. വേഗത കണ്ടെത്താൻ സഹായിക്കുന്ന ലേസർ ബേസ്ഡ് സ്പീഡ് റഡാർ സിസ്റ്റമാണു വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഇതിന്റെ പരിധി നേർ രേഖയിൽ 1.5 കിലോമീറ്ററാണ്.ഈ ഉപകരണത്തിൽ തന്നെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റവും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിനു സർവൈലൻസ് ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. ഈ ക്യാമറയിൽ ഏതെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാൽ ഇതുമായി ബന്ധപ്പെട്ട […]

കേന്ദ്ര മോട്ടോർ വാഹനഭേദഗതി നിയമം : നേട്ടം സ്വകാര്യ കുത്തക കമ്പനികൾക്ക് ; കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തൊഴിയും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നാൽ നേട്ടം സംസ്ഥാനത്തെ സ്വാകാര്യ കുത്തക കമ്പനികൾക്കാകും. കെ.എസ.്ആർ.ടി.സി അടക്കമുള്ള പൊതുമേഖല ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നിരത്തൊഴിയേണ്ടിയും വരും. കെഎസ്ആർടിസിയെ സംരക്ഷിക്കാനായി സംസ്ഥാനസർക്കാർ നടപ്പാക്കിയ ഫ്‌ളീറ്റ് ഓണർ നിയമത്തെയും പുതിയ കേന്ദ്ര മോട്ടോർ വാഹനഭേദഗതി നിയമത്തിലൂടെ സ്വകാര്യകുത്തകകൾക്ക് മറിടക്കാൻ സാധിക്കും. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണമെന്ന് സംസ്ഥാനത്ത് നിയമമുണ്ട്. ഇതിന് കെഎസ്ആർടിസിക്ക് മാത്രമാണ് കഴിയുക. കെഎസ്ആർടിസിക്ക് മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും […]