play-sharp-fill
സൂപ്പർ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി ‘സൂപ്പർ എംവിഡി’..! അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി; റോഡിൽ അഭ്യാസം അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് മോട്ടോർ വാഹന വകുപ്പ്; കോട്ടയം ജില്ലയിൽ ഉൾപ്പെടെ തുടരുന്ന കർശന പരിശോധന അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് ആർടിഒ എൻഫോസ്‌മെന്റ് റദ്ദാക്കി. കോഴിക്കോട് – വടകര റൂട്ടിൽ ഓടുന്ന ഇന്റർസിറ്റി എന്ന ബസിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്. കോഴിക്കോട് ആർടിഒ എൻഫോസ്‌മെന്റ് ആണ് തുടർന്ന് നടപടി എടുത്തത്.

കഴിഞ്ഞ ദിവസം റോഡില്‍ ഭീതി പരത്തി രൂപമാറ്റം വരുത്തിയ കാറിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎല്‍ 19 എം 9191 എന്ന നമ്പറിലുള്ള കാറാണ് സൈലന്‍സറില്‍ നിന്നും തീ പുറത്തേക്ക് വരുന്ന രീതിയില്‍ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു എംവിഡി നടപടി.

വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികള്‍ എടുക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കിയത്.

നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുമാണ് തീരുമാനം.