play-sharp-fill
തിരക്കേറിയ കോളേജ് ജംഗ്ഷനില്‍  അമിതവേഗതയില്‍ ഓടിച്ചുവന്ന ബൈക്കുകാരന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന  വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു; മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച്‌ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു.

മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം വീട്ടില്‍ രഘുവിന്റെ മകള്‍ നമിതയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കേറിയ കോളേജ് ജംഗ്ഷനില്‍ ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെയാണ് അമിത വേഗതയില്‍ അശ്രദ്ധമായി ഓടിച്ചു വന്ന ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ചത്.

നമിതയുടെ സുഹൃത്തായ അനുശ്രീ രാജിനും ബൈക്ക് ഓടിച്ചിരുന്ന ഏനാനെല്ലൂര്‍ സ്വദേശി അൻസണിനും അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥിയേയും ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവും മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.