മാന്നാര്‍-മാവേലിക്കര സംസ്ഥാന പാതയില്‍ അപകടം ; കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ച് തലകീഴായ് മറിഞ്ഞു ; കോട്ടയം കാരാപ്പുഴ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേർക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കാര്‍ മതിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ് അപകടം. മാന്നാര്‍-മാവേലിക്കര സംസ്ഥാന പാതയില്‍ ചെറുകോല്‍ ശാന്തിവനം ജംഗ്ഷന് സമീപം പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
കാര്‍ ഡ്രൈവര്‍ ചെറുകോല്‍ മണപ്പള്ളില്‍ ജോണ്‍വിളയില്‍ ആഫിഖ് ജോണ്‍(26), സഹയാത്രികരായ കോട്ടയം കാരാപ്പുഴ ലീല വിളയില്‍ റയാൻ റെജി (26), ചെറുകോല്‍ മുണ്ടപ്പള്ളില്‍ അമല്‍കൃഷ്ണ (23) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാന്നാറില്‍ നിന്നും മാവേലിക്കരയിലേക്ക് പോവുകയായിരുന്നു കാർ. അപകടത്തിൽ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞ് റോഡിലേക്ക് വീണു.
മാവേലിക്കര അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തി കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും, കാറും റോഡിലേക്ക് വീണ മരവും റോഡില്‍ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ജി.സുനില്‍ കുമാര്‍, ഫയര്‍ ആൻറ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.ശരത്, എസ്.അനീഷ്, ബി.അര്‍ജ്ജുൻ ചന്ദ്ര, അരുണ്‍ ജി.നാഥ്, പ്രമോദ് കുമാര്‍, എം.കെ സുനില്‍ കുമാര്‍, കെ.പി പുഷ്പരാജൻ, അബ്ബാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാന്നാര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.