മുണ്ടക്കയം സ്വദേശിയായ യുവാവിനെ ബംഗളൂരുവില്‍ നിന്നു കടത്തിക്കൊണ്ടു പോയ സംഭവം ; വീട്ടു തടങ്കലില്‍ വെച്ച് മര്‍ദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു ; കോട്ടയം മുട്ടമ്പലം സ്വദേശി ഉള്‍പ്പെടെ ഒരാളുകൂടി അറസ്റ്റിൽ
സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: യുവാവിനെ കടത്തിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ടു പേര്‍ കൂടി അറസ്‌റ്റില്‍. കോട്ടയം മുട്ടമ്പലം കഞ്ഞിക്കുഴി പുതുപറമ്പിൽ ശരത്ത്‌രാജ് (സൂര്യന്‍, 20), വടക്കാഞ്ചേരി കല്ലമ്പാറ ചെങ്ങോട്ടില്‍ ഗിജേഷ് (ചൈന അപ്പു, 26) എന്നിവരെയാണ് വടക്കാഞ്ചേരി എസ്.എച്ച്.ഒ. കെ.മാധവന്‍കുട്ടി അറസ്‌റ്റ് ചെയ്‌തത്.
ശരത്ത്‌രാജിനെ കോട്ടയം ഈസ്‌റ്റ് പോലീസ് കാപ്പ പ്രകാരം നാടുകടത്തിയതായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി സുമേഷ് പനങ്ങാട്ടുകര, നാലാം പ്രതി നിജു ചെമ്ബ്രങ്ങോട്ടില്‍ അടങ്ങളം, ഒന്‍പതാം പ്രതി സോംജിത്ത് ഞാറശേരി തെക്കുംകര എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം സ്വദേശിയായ യുവാവിനെ ബംഗളൂരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് കല്ലമ്പാറയില്‍ ഒഴിഞ്ഞ വീട്ടു തടങ്കലില്‍ വച്ച് മര്‍ദിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
ഈ ദൃശ്യങ്ങള്‍ വീട്ടുക്കാര്‍ക്ക് അയച്ചുകൊടുത്ത് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും, യുവാവിന്റെ മൊബൈല്‍ ഫോൺ തട്ടിയെടുത്ത് കൊലപ്പെടുത്താനും ശ്രമിച്ച കേസിലാണ് യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്.
അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ സാബു തോമസ്, എ.എസ്.ഐ. രാജകുമാരന്‍, എസ്.സി.പി.ഒ. ജീവന്‍, സി.പി.ഒ. അനുരാജ് എന്നിവരും ഉണ്ടായിരുന്നു. കേസിലെ രണ്ടാം പ്രതി ഗിജേഷ് വടക്കാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് കടത്തിയ കേസിലും മൂന്നാം പ്രതി ശരത്ത്‌രാജ് കോട്ടയം ജില്ലയിലെ നിരവധി കേസുകളിലും പ്രതിയാണ്.