play-sharp-fill
താഴത്തങ്ങാടി ഇരട്ടകൊലപാതകം: ബന്ധുക്കൾ പോലും കയ്യൊഴിഞ്ഞ കേസിൽ പ്രതിയെ ജാമ്യത്തിലിറക്കിയത് അഭിഭാഷകന്റെ മിടുക്ക്; നിർണ്ണായക വാദം ഉയർത്തിയ അഡ്വ.വിവേക് മാത്യു വർക്കിയുടെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു

താഴത്തങ്ങാടി ഇരട്ടകൊലപാതകം: ബന്ധുക്കൾ പോലും കയ്യൊഴിഞ്ഞ കേസിൽ പ്രതിയെ ജാമ്യത്തിലിറക്കിയത് അഭിഭാഷകന്റെ മിടുക്ക്; നിർണ്ണായക വാദം ഉയർത്തിയ അഡ്വ.വിവേക് മാത്യു വർക്കിയുടെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി ഇരട്ടകൊലക്കേസിൽ പ്രതിയെ ജാമ്യത്തിലിറക്കിയത് അഭിഭാഷകന്റെ മിടുക്ക്. കേസിൽ ആദ്യമായി ജാമ്യത്തിന് അപേക്ഷിച്ച അഭിഭാഷകൻ ആദ്യത്തെ ജാമ്യാപേക്ഷ തന്നെ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെ ഇതുവരെയുള്ള വാദങ്ങളെല്ലാം അംഗീകരിച്ച് തന്നെയാണ് നിലവിൽ കോടതി മുന്നോട്ടു പോകുന്നത്. പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും, ഇതിനായി മെഡിക്കൽ ബോർഡിനെ അടക്കം രൂപീകരിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.

2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലി(24)നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിന്റെ ആദ്യഘട്ടത്തിൽ ബിലാലിന്റെ ബന്ധുക്കൾ ആരും തന്നെ ഇയാൾക്കു വേണ്ടി കോടതിയെ സമീപിക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നു കോടതി സ്വന്തം നിലയിൽ അഡ്വ.വിവേക് മാത്യു വർക്കിയെ കേസിനായി ചുമതലപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നു വക്കീൽ കേസിൽ ഇടപെടുകയും കൃത്യമായി കേസിന്റെ വിശദാംശങ്ങൾ അടക്കം പഠിക്കുകയുമായിരുന്നു. തുടർന്നാണ്, വിവേക് കേസിൽ നിർണ്ണായകമായ നീക്കങ്ങൾ അടക്കം നടത്തിയത്.

ആദ്യം തന്നെ പ്രതിയുടെ മാനസിക നില കൃത്യമായി പരിശോധിക്കണെന്നും, ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഇദ്ദേഹം ഉയർത്തുകയായിരുന്നു. പ്രോസിക്യൂഷനും ഇതേ ആവശ്യം ഉയർത്തിയെങ്കിലും ഇതിനോട് അനുബന്ധമായി അഡ്വ.വിവേക് മാത്യു വർക്കി ഉയർത്തിയ വാദങ്ങളാണ് കോടതി അംഗീകരിച്ചത്. തുടർന്നു, കോടതി മെഡിക്കൽ ബോർഡിനോടു ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ നിർദേശിച്ചു.

പ്രതിഭാഗം സംഭവ സ്ഥലത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നൽകാൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനെതിരെ വിവേക് ഉയർത്തിയ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. ഇത് അടക്കം വിവേക് മാത്യു വർക്കിയുടെ വാദങ്ങളിൽ പലതിനും കോടതി അംഗീകാരം നൽകുകയും ചെയ്തു. ഇതോടെയാണ് ആദ്യമായി ബിലാലിനു വേണ്ടി സമർപ്പിച്ച ജാമ്യ ഹർജിയിൽ അനുകൂല ഉത്തരവ് കോടതി നൽകിയിരിക്കുന്നത്.