പരിചയപ്പെട്ടത് മിസ് കോളിലൂടെ: ഒടുവിൽ ശല്യമായപ്പോൾ കഴുത്തു മുറുക്കി കൊലപ്പെടുത്തി; മൃതദേഹം നഗ്നമാക്കി ഉപ്പുവിതറി ആഴത്തിൽ കുഴിച്ചിട്ടു; അമ്പൂരിയിൽ പട്ടാളക്കാരൻ യുവതിയെ കൊലപ്പെടുത്തിയത് ശാസ്ത്രീയമായി; ഒടുവിൽ ചതിച്ചത് കൂട്ടുകാരൻ തന്നെ

പരിചയപ്പെട്ടത് മിസ് കോളിലൂടെ: ഒടുവിൽ ശല്യമായപ്പോൾ കഴുത്തു മുറുക്കി കൊലപ്പെടുത്തി; മൃതദേഹം നഗ്നമാക്കി ഉപ്പുവിതറി ആഴത്തിൽ കുഴിച്ചിട്ടു; അമ്പൂരിയിൽ പട്ടാളക്കാരൻ യുവതിയെ കൊലപ്പെടുത്തിയത് ശാസ്ത്രീയമായി; ഒടുവിൽ ചതിച്ചത് കൂട്ടുകാരൻ തന്നെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മിസ്‌കോളിലൂടെ പരിചയപ്പെട്ട് , സോഷ്യൽ മീഡിയയിലൂടെ അടുത്ത പ്രണയം നാലു വർഷത്തിനു ശേഷം കൊലപാതകത്തിൽ എത്തിയപ്പോൾ തകർന്നത് നിരവധി ജീവിതങ്ങൾ. അമ്പൂരിയിൽ നെയ്യാറ്റിൻകര പൂവാർ പുത്തൻകടയിൽ രാജന്റ മകൾ രാഖി മോളെ(30) അതിക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയായ അഖിൽ നായരുടെ മറ്റൊരു വിവാഹത്തിന് തടസം നിന്നതിനെ തുടർന്നായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ അഖിലിനെ ഡ്ൽഹിയിൽ സൈനിക കേന്ദ്രത്തിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് അഖിലിനെ കരസേന കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. അഖിലിന്റെ സുഹൃത്തിനെയും സഹോദരനെയും സംഭവവുമായി ബ്ന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.


തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലും രാഖിയും നാലു വർഷം മുൻപാണ് തെറ്റിയെത്തിയ മിസ്‌കോളിനെ തുടർന്ന് പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. എൻജിനീയറായ രാഖിമോൾ എറണാകുളത്തെ ഒരു സ്വകാര്യ കേബിൾ കമ്പനിയിലെ ജീവനക്കാരിയാണ്. അന്യമതസ്ഥരായ ഇവർ പ്രണയത്തിൽ ആയിരുന്നു. രാഖിയുടെ വീട്ടുകാർക്ക് ഈ ബന്ധം അറിയാമായിരുന്നു. ഇവർ വിവാഹത്തിന് സമ്മതമായിരുന്നു താനും. എന്നാൽ, കാട്ടാക്കട അന്തിയൂർക്കോണം സ്വദേശിനിയുമായി അഖിലിന്റെ വിവാഹമുറപ്പിച്ചതോടെ രാഖി ഇടഞ്ഞു. രാഖിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത അഖിൽ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി തർക്കത്തിലായി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയിരുന്നു. വിവാഹത്തെ എതിർത്ത രാഖി മോൾ അഖിലിനെ നിരന്തരം ശല്യം ചെയ്യുകയും വിവാഹം മുടക്കാൻ രണ്ടു തവണ ശ്രമിക്കുകയും ചെയ്തു. ഈ വിവരം അഖിലിന്റ വീട്ടുകാർ അറിഞ്ഞതോടെ രാഖിയെ കൊലപ്പെടുത്താൻ അഖിലും സുഹൃത്തുക്കളും ചേർന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കഴിഞ്ഞ 21ന് രാഖിമോളെ കാറിൽ കൂട്ടിക്കൊണ്ടുവന്ന ശേഷം കൊലപ്പെടുത്തുകയായിരുന്നു. അഖിൽ പുതുതായി വയ്ക്കുന്ന വീടിന് പുറകിൽ മൃതദേഹം കുഴിച്ചിട്ടു . തുടർന്ന് അഖിൽ ജോലിക്ക് പോയി. സംഭവത്തിന് പിന്നിൽ അഖിലിന്റ സഹോദരൻ രാഹുൽ അയൽവാസിയും സുഹൃത്തുമായ ആദർശ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ രാഖി ഇരുപത്തി ഒന്നാം തീയതി തിരികെ പോയെന്ന് വീട്ടുകാർ പറയുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി അച്ഛന്റെ ചായക്കടയിൽ നിന്ന് പലഹാരങ്ങളുമായിട്ടാണ് രാഖി പോയത്. ജോലിസ്ഥലത്ത് എത്തിയിട്ടും വിളിക്കാത്തതിനെ തുടർന്ന് ബന്ധുക്കളുടെ വീടുകളിൽ അന്വേഷിച്ചു. തുടർന്ന് പൂവാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. നെയ്യാറ്റിൻകര ഡി വൈ എസ ്പി അനിൽകുമാറിനെ നേതൃത്വത്തിൽ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറം ലോകത്ത് എത്തിയത്.
21 ന് സൺഗ്ലാസ് ഇട്ട് മറച്ച കാറിലാണ് രാഖിയെ പ്രതി വീട്ടിലേയ്ക്ക് എത്തിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. തുടർന്ന് വീടിനുള്ളിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു അതിക്രൂരമായ കൊലപാതകം.
കേസിലെ കൂട്ടുപ്രതിയായ അഖിലിന്റെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത പൊലീസ് നടത്തിയ രഹസ്യനീക്കത്തെ തുടർന്നാണ് വീടിനു പിന്നിൽ കുഴിച്ചപ്പോൾ അഴുകിയ നിലയിൽ മൃതദേഹം കണ്ടത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നന്ഗമാക്കി ഉപ്പുവിതറി കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാൻ കുഴിച്ചിട്ട പറമ്പു മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ യുവതി മറ്റൊരാളുടെ കൂടെപ്പോയി എന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ സന്ദേശമുണ്ടാക്കുകയും ചെയ്തു.
കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group