പരിചയപ്പെട്ടത് മിസ് കോളിലൂടെ: ഒടുവിൽ ശല്യമായപ്പോൾ കഴുത്തു മുറുക്കി കൊലപ്പെടുത്തി; മൃതദേഹം നഗ്നമാക്കി ഉപ്പുവിതറി ആഴത്തിൽ കുഴിച്ചിട്ടു; അമ്പൂരിയിൽ പട്ടാളക്കാരൻ യുവതിയെ കൊലപ്പെടുത്തിയത് ശാസ്ത്രീയമായി; ഒടുവിൽ ചതിച്ചത് കൂട്ടുകാരൻ തന്നെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മിസ്‌കോളിലൂടെ പരിചയപ്പെട്ട് , സോഷ്യൽ മീഡിയയിലൂടെ അടുത്ത പ്രണയം നാലു വർഷത്തിനു ശേഷം കൊലപാതകത്തിൽ എത്തിയപ്പോൾ തകർന്നത് നിരവധി ജീവിതങ്ങൾ. അമ്പൂരിയിൽ നെയ്യാറ്റിൻകര പൂവാർ പുത്തൻകടയിൽ രാജന്റ മകൾ രാഖി മോളെ(30) അതിക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയായ അഖിൽ നായരുടെ മറ്റൊരു വിവാഹത്തിന് തടസം നിന്നതിനെ തുടർന്നായിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ അഖിലിനെ ഡ്ൽഹിയിൽ സൈനിക കേന്ദ്രത്തിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് അഖിലിനെ കരസേന കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നത്. അഖിലിന്റെ സുഹൃത്തിനെയും സഹോദരനെയും സംഭവവുമായി ബ്ന്ധപ്പെട്ട് അറസ്റ്റ് […]