പോൾ മുത്തൂറ്റ് വധക്കേസ് ; കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

പോൾ മുത്തൂറ്റ് വധക്കേസ് ; കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

പോൾ മുത്തൂറ്റ് വധക്കേസിൽ കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവാണ് ശരിവച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.

2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജംക്ഷനിലാണു പോള്‍ കൊല്ലപ്പെടുന്നത്. ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി