play-sharp-fill
മൂന്നിലവ് ഭാഗത്തെ പഞ്ചായത്ത് കിണറിന് സമീപം വച്ചിരുന്ന മോട്ടോർ മോഷണം: രണ്ടുപേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

മൂന്നിലവ് ഭാഗത്തെ പഞ്ചായത്ത് കിണറിന് സമീപം വച്ചിരുന്ന മോട്ടോർ മോഷണം: രണ്ടുപേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട: പഞ്ചായത്ത് കിണറിന് സമീപം വച്ചിരുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ആറ്റുചാലിൽ വീട്ടിൽ നജീബ് (42), ഈരാറ്റുപേട്ട സ്വദേശി ഷഹബാസ് (19) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം മൂന്നിലവ് ഭാഗത്തെ പഞ്ചായത്ത് കിണറിന് സമീപം വെള്ളം എടുക്കാനായി വെച്ചിരുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയും, ഇവരെ പിടികൂടുകയുമായിരുന്നു. മോഷണമുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ ഇക്ബാൽ പി.എ, സി. പി.ഓ അനീഷ് കെസി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നജീബിനെ റിമാൻഡ് ചെയ്യുകയും, ഷഹബാസിനെ ബോസ്റ്റണ്‍ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.