കയറ്റിറക്കു തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു; തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ വ്യവസായിക്ക് നേരെ യൂണിയന്‍ നേതാവിന്റെ വധശ്രമം; ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്‌ നിര്‍മ്മാതാക്കളുടെ പ്രതിഷേധം

കയറ്റിറക്കു തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു; തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ വ്യവസായിക്ക് നേരെ യൂണിയന്‍ നേതാവിന്റെ വധശ്രമം; ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്‌ നിര്‍മ്മാതാക്കളുടെ പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ വ്യവസായിക്ക് നേരെ യൂണിയന്‍ നേതാവിന്റെ വധശ്രമം.

കയറ്റിറക്കു തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള ജില്ലാതലചര്‍ച്ചകള്‍ യൂണിയന്‍ പ്രതിനിധികളും തൊഴിലുടമകളും തമ്മില്‍ ലേബര്‍ ഓഫീസറുടെ മദ്ധ്യസ്ഥതയില്‍ നടന്ന യോഗത്തിലാണ് വധശ്രമമുണ്ടായത്. യോഗത്തില്‍ പ്രതിപക്ഷ യൂണിയനില്‍ പെട്ട ഒരു പ്രതിനിധി നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാരവാഹിയെ പുലഭ്യം പറയുകയും ചെയ്തു. ഇന്നലെ നടന്ന എട്ടാംവട്ട ചര്‍ച്ചകളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് തൊഴിലാളി നേതാക്കകളുടെ ഭീഷണി നിലവിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കൊല്ലത്തെ കോവിഡ് സാഹചര്യം പരിഗണിച്ച്‌, വര്‍ദ്ധനവ് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന യൂണിയനുകള്‍ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ തന്നെ കയറ്റിറക്കുകൂലി വളരെ ഉയര്‍ന്ന നിലയിലാണ്. ഇറക്കുന്ന വസ്തുക്കളുടെ വിലയുടെ 20% വരെ കൂലി ഈടാക്കുന്നുണ്ട്. ഒപ്പം നോക്കുകൂലിയും ഭീഷണികളും ഉടമകള്‍ക്ക് നേരിടേണ്ടി വരുന്നുമുണ്ട്. അന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള അക്രമങ്ങളും വര്‍ദ്ധിച്ചു വരികയാണെന്ന് വ്യവസായികള്‍ കുറ്റപ്പെടുത്തി.

സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന അപലപിച്ചു രംഗത്തെത്തി. തൊഴിലുടമകള്‍ക്കു നേരേയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടും സ്വന്തം തൊഴിലാളികളെ വച്ച്‌ കയറ്റിറക്ക് നടത്തുവാനുള്ള ഉടമയുടെ ആവശ്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും നിര്‍മ്മാതാക്കളുടെ സംഘടനകളായ ക്രഡായ്, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ കെട്ടിട നിര്‍മ്മാതാക്കളും കരാര്‍ കോണ്‍ട്രാക്‌ട്രര്‍മാരും നാളെ പണിമുടക്കും.