ഒരു ടയര്‍ ട്യൂബിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത് 20 ഓളം കുടുംബങ്ങളെ; ഉരുൾപൊട്ടൽ നാടാകെ നാശം വിതച്ചപ്പോൾ മുണ്ടക്കയത്ത് നാട്ടുകാര്‍ക്ക് രക്ഷകരായത് ചെറുപ്പക്കാരുടെ കൂട്ടായ്മ

ഒരു ടയര്‍ ട്യൂബിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത് 20 ഓളം കുടുംബങ്ങളെ; ഉരുൾപൊട്ടൽ നാടാകെ നാശം വിതച്ചപ്പോൾ മുണ്ടക്കയത്ത് നാട്ടുകാര്‍ക്ക് രക്ഷകരായത് ചെറുപ്പക്കാരുടെ കൂട്ടായ്മ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രതീക്ഷിക്കാതെയുണ്ടായ ഉരുൾപൊട്ടൽ നാശം വിതച്ചപ്പോൾ മുണ്ടക്കയത്ത് നാട്ടുകാര്‍ക്ക് രക്ഷകരായത് പുത്തന്‍ചന്തയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ.

ഒരു ടയര്‍ ട്യൂബിന്റെ സഹായത്തോടെ 20 ഓളം കുടുംബങ്ങളെയാണ് ഈ കൂട്ടായ്മ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഈ ചെറുപ്പക്കാരുടെ സമയോജിതമായ ഇടപെടലാണ് മുണ്ടക്കയത്ത് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണടച്ച്‌ തുറക്കും മുന്നേ വീടിന് മുകളില്‍ വരെ വെള്ളം കയറിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താല്‍ യാതൊരു പരിശീലനങ്ങളും ലഭിച്ചിട്ടില്ലാത്ത ഈ ചെറുപ്പക്കാര്‍ സ്വന്തം ജീവന്‍ പണയം വെച്ചാണ് ഈ നാട്ടുകാരുടെ രക്ഷകരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടയറില്‍ രക്ഷാപ്രവര്‍ത്തനം എന്ന ആശയം ഷെമീര്‍ എന്ന ചെറുപ്പക്കാരന്റെ തലയിലായിരുന്നു ആദ്യം മിന്നിയത്. വെള്ളം കയറിയ ഇടത്ത് ഒരു വീടിന് മുകളില്‍ രണ്ട് വയോധികരും കുട്ടികളും കുടുങ്ങിയെന്ന ആദ്യ വിവരം ലഭിച്ചപ്പോഴാണ് ടയറില്‍ രക്ഷാപ്രവര്‍ത്തനം എന്ന ആശയം ഉണ്ടായതെന്ന് ഷെമീര്‍ പറയുന്നു. ആ സമയത്ത് ആറ്റില്‍ വലയിടാന്‍ കൊണ്ടുപോകുന്ന ടയര്‍ ട്യൂബായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്.

മറ്റൊരു രക്ഷയുമില്ലാത്ത സ്ഥിതിക്ക് ടയര്‍ ട്യൂബിലെങ്കിലും കയറ്റി ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് നോക്കുകയായിരുന്നു. ടയറിന് മുകളില്‍ ചാക്ക് കെട്ടി അതില്‍ ആളുകളെ ഇരുത്തിയ ശേഷം കയറ് കെട്ടി, കയറിന്റെ മറു വശം ശരീരത്തില്‍ ചേര്‍ത്ത് കെട്ടി നീന്തി റോഡിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ഷെമീര്‍ വിശദീകരിച്ചു. ഒപ്പം മറ്റുള്ളവരും ചേര്‍ന്നപ്പോള്‍ ഇരുപതോളം കുടുംബങ്ങളെ ആ രീതിയില്‍ തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചെന്നും ഷെമീര്‍ പറഞ്ഞു.