കുടുംബ പ്രശ്നം ; പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടും കലഹം തുടർന്നു; ഹെൽമെറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തി അമ്മായി അമ്മയെ അടിച്ചു കൊന്നു ..!! മരുമകൾ പിടിയിൽ

കുടുംബ പ്രശ്നം ; പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടും കലഹം തുടർന്നു; ഹെൽമെറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തി അമ്മായി അമ്മയെ അടിച്ചു കൊന്നു ..!! മരുമകൾ പിടിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ : പുരുഷ വേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മരുമകൾ മഹാലക്ഷ്മി (28)യാണ് പിടിയിലായത്.

പൊലീസ് അന്വേഷണം വഴി തെറ്റിക്കാനായി 5 പവന്റെ മാലയും കവർന്നാണ് ഇവർ മുങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനെൽവേലി സീതപരപ്പനല്ലൂരിലാണ് സംഭവം.
തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്.

കുടുംബവഴക്കിനെ തുടർന്നാണു മരുമകൾ അമ്മയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും തൊട്ടടുത്ത് പുതിയ വീട് വച്ച് താമസം മാറിയിരുന്നു.

എങ്കിലും, കലഹം തുടർന്നു. ഏതാനും ദിവസം മുൻപുണ്ടായ ബഹളവും നാട്ടുകാർ ഇടപെട്ടാണ് അവസാനിപ്പിച്ചത്. ഇതിന്റെ പ്രതികാരമെന്നോളം പുലർച്ചെ ഷണ്‍മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് വീടിന് മുന്‍പിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

പിന്നാലെ തൊഴുത്തില്‍ നിന്ന് ഷണ്‍മുഖ വേല്‍ എത്തി പരിക്കേറ്റ് കിടക്കുന്ന ഭാര്യയെ കണ്ട് നിലവിളിക്കുമ്പോള്‍ സഹായിക്കാനും മഹാലക്ഷ്മി എത്തുന്നുണ്ട്.ഗുരുതര പരുക്കുകളോടെ രാമലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

അന്വേഷണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ അമ്മായി അമ്മയുടെ മാല തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടയിലാണ് അക്രമം ഉണ്ടായതെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാനും മഹാലക്ഷ്മി ശ്രമിച്ചിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരോടും മഹാലക്ഷ്മി മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മഹാലക്ഷ്മിയും സീതാലക്ഷ്മിയും സ്ഥിരമായി കലഹിക്കാറുണ്ടെന്നും വീട് വരെ മാറേണ്ട സാഹചര്യമുണ്ടായെന്നും അയല്‍വാസികള്‍ പൊലീസിനോട് വിശദമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നത്. പരിശോധനയില്‍ അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്. വീട്ടുകാര്യങ്ങള്‍ തുടങ്ങി സ്വത്ത് വിഷയത്തില്‍ അടക്കമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് വിലയിരുത്തല്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളാണ് മഹാലക്ഷ്മി രാമസ്വാമി ദമ്പതികള്‍ക്കുള്ളത്.

Tags :