തൊടുപുഴയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റയാള്‍ മരിച്ചു; എട്ട് പേര്‍ ചികിത്സയില്‍; ഇടിമിന്നലേറ്റത് ജോലിക്കുശേഷം പാറമടയിലെ ഷെഡിൽ വിശ്രമിക്കുന്നതിനിടെ

തൊടുപുഴയില്‍ ഇടിമിന്നലേറ്റ് പരിക്കേറ്റയാള്‍ മരിച്ചു; എട്ട് പേര്‍ ചികിത്സയില്‍; ഇടിമിന്നലേറ്റത് ജോലിക്കുശേഷം പാറമടയിലെ ഷെഡിൽ വിശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖിക

ജടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.

പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നല്‍ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ എട്ട് പേര്‍ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നല്‍ ഉണ്ടായത്. ഉടൻ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.