കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് ഭാര്യയ്ക്കും ഭർത്താവിനും വെട്ടേറ്റു; ഭാര്യ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ: ഭർത്താവിനെയും ഭാര്യയെയും ഷോക്ക് അടിപ്പിച്ചതായും സൂചന

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് ഭാര്യയ്ക്കും ഭർത്താവിനും വെട്ടേറ്റു; ഭാര്യ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ: ഭർത്താവിനെയും ഭാര്യയെയും ഷോക്ക് അടിപ്പിച്ചതായും സൂചന

ക്രൈം ഡെസ്ക്

കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി , വീടിൻ്റെ പോർച്ചിൽ കിടന്ന കാറും അക്രമി കവർന്നു.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , സാലി (65) എന്നിവരെയാണ് വീടിനുള്ളിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനുള്ളിൽ നിന്നും ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട മണം അടിച്ചതിനെ തുടർന്നു നാട്ടുകാർ നോക്കിയപ്പോഴാണ് വീടിൻ്റെ ഹാളിൽ രണ്ടു പേരും കിടക്കുന്നത് കണ്ടത്. രക്തത്തിൽ കുളിച്ച് കൈ കാലുകൾ കെട്ടിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.

നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ അഗ്നി രക്ഷാ സേനാ സംഘമാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. വീടിനുള്ളിൽ രക്തം ചിതറി കിടക്കുകയാണ്. അലമാര ഇളക്കി അന്വേഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ മുറിയ്ക്കുള്ളിൽ തറയിൽ കിടക്കുകയായിരുന്നു. മൃതദേഹം കിടന്ന മുറിയിൽ ഫാനിൻ്റെ ലീഫിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. രണ്ടു പേരുടെയും കൈ കാലുകൾ കൂട്ടി കെട്ടിയിരിക്കുകയായിരുന്നു. ഷീബയെ ഷോക്ക് എൽപ്പിച്ചതിൻ്റെ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ട്.

മകൾ വിദേശത്തായതിനാൽ ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ തനിച്ചാണ് എന്നത് അറിയുന്നവരോ ,മോഷണം ലക്ഷ്യമിട്ടോ ആകാം കൊലപാതകം എന്നാണ് സംശയിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്ന സാലി നേരത്തെ നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു.

പൊലീസ് വീട്ടിൽ എത്തുമ്പോൾ അടുക്കളയിലെ അടുപ്പിൽ മുട്ട പുഴുങ്ങാൻ വച്ചിരുന്നു. വീട്ടിൽ എത്തിയ പൊലീസ് സംഘം ആണ് അടുപ്പ് ഓഫ് ചെയ്തത്.വിവരം അറിഞ്ഞ് അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോൾ മൃതദേഹം കിടന്ന മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടിരിക്കുകയായിരുന്നു.

ഇരുവരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാൻ ക്രമീകരണം ചെയ്തിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നി രക്ഷാ സേനാ സംഘം വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.

പൊലീസ് സൈൻ്റിഫിക്ക് എക്സ്പേർട്ട് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് , ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി , വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ , എസ്.ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.