സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കോവിഡ് : 27 പേർ വിദേശത്ത് നിന്നും വന്നവർ : 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക ജൂലായ്ക്ക് ശേഷം

സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കോവിഡ് : 27 പേർ വിദേശത്ത് നിന്നും വന്നവർ : 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക ജൂലായ്ക്ക് ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 18 പേർക്ക് പരിശോധനാ ഫലം നെഗറ്റീവായി.

കാസർകോഡ് – 14, മലപ്പുറം-14, തൃശൂർ – 9, കൊല്ലം – 5, പത്തനംതിട്ട – 4, തിരുവനന്തപുരം – 3, എറണാകുളം – 3, ആലപ്പുഴ – 2, പാലക്കാട് – 2, ഇടുക്കി – 1 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ. 27 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ ഇതരസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തിയവരുമാണ്. ഒരാൾ എയർ ഇന്ത്യ സ്റ്റാഫും ഒരാൾ ആരോഗ്യ പ്രവർത്തകനുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി വൈറസ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒരാൾ മരണപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് മരണം 10 ആയി. സംസ്ഥാനത്ത് 1326 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 708 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 174 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളത്തിൽ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് വൈകും. അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്‌കൂളുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. അതേസമയം സിനിമാ ഷൂട്ടിംഗിന് ഉപാധികളോടെ അനുമതി നൽകി. സെറ്റിൽ അൻപത് പേരിൽ കൂടുതൽ പാടില്ല,. ചാനൽ പരിപാടികളുടെ ഷൂട്ടിംഗിനും അനുമതിയുണ്ട്. പരമാവധി 25 പേർ മാത്രമായിരിക്കണം ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.