മുണ്ടക്കയത്ത് 64 പച്ചത്തുരുത്തുകൾ; മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

മുണ്ടക്കയത്ത് 64 പച്ചത്തുരുത്തുകൾ; മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലായി ജൈവവേലിയോടു കൂടിയ 64 പച്ചത്തുരുത്തുകൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി.

തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു . മുണ്ടക്കയം ദേവയാനം ശ്മശാനത്തിൽ തൈ നട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സെബാസ്റ്റ്യൻ, ഹരിതകേരളം മിഷൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. ഇന്ദു, ഹരിതകേരളം മിഷൻ കൺസൾട്ടന്റുമാരായ ടി. പി. സുധാകരൻ, യു.എസ്. സഞ്ജീവ്, സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ ഡോ. ജി. പ്രസാദ്, ദാരിദ്ര ലഘൂകരണ നിവാരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി. എസ്. ഷിനോ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണർ ജി. അനീസ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ സ്വാഗതവും മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് രേഖ ദാസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക വനവൽക്കരണ വിഭാഗം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകേരളം മിഷൻ, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

അതത് വാർഡ് മെംബർമാർ കണ്ടെത്തിയ അനുയോജ്യമായ സ്ഥലത്ത് ആവശ്യമായ വൃക്ഷത്തൈകൾ എത്തിച്ചു നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്ത് വാർഡുകളിലും പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.