കേരളത്തിൽ വനിതകൾക്കു പോലും രക്ഷയില്ല: വർക്കലയിൽ വിദേശ വനിതകൾക്കു നേരെ ലൈംഗിക അതിക്രമം; നഗ്നതാ പ്രദർശനം നടത്തിയതായും പരാതി

കേരളത്തിൽ വനിതകൾക്കു പോലും രക്ഷയില്ല: വർക്കലയിൽ വിദേശ വനിതകൾക്കു നേരെ ലൈംഗിക അതിക്രമം; നഗ്നതാ പ്രദർശനം നടത്തിയതായും പരാതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: വർക്കല ബീച്ചിൽ വനിതകൾക്കു നേരെ ലൈംഗിക അതിക്രമം. വിദേശത്തു നിന്നും എത്തിയ വനിതകൾക്കു നേരെയാണ് നഗ്നതാ പ്രദർശനവും ലൈംഗിക അതിക്രമവും ഉണ്ടായത്. സംഭവത്തിൽ ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദേശ വനിതകൾക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം. വർക്കലയിൽ വിദേശ വനിതകൾക്ക് എതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. യുകെ, ഫ്രാൻസ് സ്വദേശികളാണ് പൊലീസിൽ പരാതി നൽകിയത്. മദ്യപസംഘം അസഭ്യം പറഞ്ഞു.

ഇവരെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതികൾ നഗ്‌നതാപ്രദർശനവും നടത്തി. വർക്കലയിൽ ഹോംസ്റ്റേയിൽ താമസിക്കുന്നവരാണ് വിദേശ വനിതകൾ. കഴിഞ്ഞ മൂന്നുമാസമായി ഇവർ വർക്കലയിൽ താമസിക്കുകയാണ്.