കോട്ടയത്ത് ആദ്യ കൊറോണ മരണം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറത്തോട് സ്വദേശി മരിച്ചു; മരിച്ചയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താൻ സാധിച്ചില്ല

കോട്ടയത്ത് ആദ്യ കൊറോണ മരണം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറത്തോട് സ്വദേശി മരിച്ചു; മരിച്ചയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്നു കണ്ടെത്താൻ സാധിച്ചില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലയിൽ ആദ്യ കൊവിഡ് മരണം. പാറത്തോട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. മുണ്ടക്കയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ച കൊറോണ ബാധിതരുടെ എണ്ണം 32 ആയി. കോട്ടയം ജില്ലയിൽ ആദ്യമായാണ് കൊറോണ ബാധിച്ച് ഒരാൾ മരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവുമുണ്ടായിരുന്നതായും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നു. പാറത്തോട് പള്ളിപ്പടിയിലെ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. കാഞ്ഞിരപ്പള്ളി എടക്കുന്നം സ്വദേശിയാണ്. നാലു ദിവസം മുൻപാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇദ്ദേഹത്തിന്റെ സ്ഥിതി ഗതികൾ ഗുരുതരമായി. വൃക്കരോഗവും, പ്രമേഹവും ബാധിച്ച ആളായതിനാൽ ഇദ്ദേഹത്തിന് മരുന്നുകൾ ഫലിച്ചിരുന്നില്ല. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്. തുടർന്ന് തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ, ഇദ്ദേഹത്തിന് കൊറോണ ബാധിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ റൂട്ട് മാപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെയും ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന്, മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തന്നെ സംസ്‌കാരം നടത്തും.