നിതച്ചേച്ചി, മുകേഷേട്ടാ…., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പുറത്ത്

നിതച്ചേച്ചി, മുകേഷേട്ടാ…., ഇത് വെറുമൊരു ട്രെയിലർ മാത്രമാണ് ; അടുത്ത തവണ എല്ലാം ശരിക്കും ഫിറ്റു ചെയ്ത് തരാം : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെടുത്ത കത്തിലെ ഉള്ളടക്കം പുറത്ത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിനുസമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും കണ്ടെത്തിയ കത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തി. ഇത് വെറുമൊരു ട്രെയിലർ എന്നാണ് കത്തിൽ എഴുതിരുന്നത്. ‘നിച്ചേച്ചീ, മുകേഷേട്ടാ ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്. ഇത് കൂട്ടിയോജിപ്പിക്കാത്ത സ്‌ഫോടക വസ്തുക്കളാണ്. അടുത്തവണ ഉറപ്പായും എല്ലാം ശരിക്കും ഫിറ്റുചെയ്ത് തരാം എന്നാണ് കത്തിന്റെ പൂർണ രൂപം.

വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാറിന്റെ ഡ്രൈവർ സീറ്റിനരികിൽ മുംബയ് ഇന്ത്യൻസ് എന്നെഴുതിയ ബാഗിൽ നിന്നാണ് പൊലീസ് കത്ത് കണ്ടെടുത്തത്. സംഭവത്തിൽ അഞ്ചുപേരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. എന്നാൽ ഇവരിൽ നിന്ന് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ നിന്ന് കണ്ടെടുത്ത ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയത് നാഗ്പൂരിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ആരാണ് ഇത് വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത സ്‌കോർപിയോ മുംബയ് വിക്രോളിയിൽ നിന്ന് മോഷ്ടിച്ചതാണ്. വാഹനം മോഷണംപോയെന്ന് കാണിച്ച് ഉടമ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ മുകേഷിന്റെ വീടിന് തൊട്ടടുത്ത് പാർക്ക് ചെയ്യാനായിരുന്നു അക്രമി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ശക്തമായ സുരക്ഷ കാരണം കുറച്ചകലെ മാറ്റി കാർ പാർക്കുചെയ്തത്. രണ്ടുമണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെ ഇരുന്നിരുന്നു. ഇയാളെ കണ്ടെത്താൻ പ്രദേശത്തെ മുഴുവൻ സി സി ടി വികളും പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് മുംബയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയ്ക്ക് സമീപത്ത് സംശയകരമായ നിലയിൽ കാർ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു. ഇരുപത്തൊന്ന് ജെലാറ്റിൻ സ്റ്റിക്കുകളാണ് കാറിലുണ്ടായിരുന്നത്.

പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ അഞ്ച് വ്യാജ നമ്പർപ്ലേറ്റുകളും കത്തും കണ്ടെത്തിയത്. നമ്പർപ്ലേറ്റുകളിൽ ഒരെണ്ണം മുകേഷ് അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്‌കോർപിയോയുടെ നമ്ബറിന് സമാനമാണ്.

4,00,000 ചതുരശ്രയടി വിസ്തീർണമുളളതാണ് മുകേഷ് അംബാനിയുടെ ദക്ഷിണ മുംബയിലെ ആന്റില. 27 നിലകളിലായാണുള്ളത് . 2012 മുതൽ അംബാനിയും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്.

Tags :