സ്വന്തം ജീവിതകഥ സിനിമയാകുമ്പോൾ സംഗീതസംവിധാനത്തിനൊരുങ്ങി ഇളയരാജ: നായകൻ ധനുഷ്

സ്വന്തം ജീവിതകഥ സിനിമയാകുമ്പോൾ സംഗീതസംവിധാനത്തിനൊരുങ്ങി ഇളയരാജ: നായകൻ ധനുഷ്

Spread the love

ചെന്നൈ : ഇന്ത്യൻ സിനിമയിലെ സംഗീത സംവിധായകരുടെ നിരയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്ന സാക്ഷാൽ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. ‘ഇളയരാജ’ എന്ന് തന്നെയാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്.തമിഴ് സൂപ്പർ താരം ധനുഷാണ് ഇളയരാജയായി വേഷമിടുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ചിത്രത്തിന് സംഗീതസംവിധാനമൊരുക്കുന്നത് ഇളയരാജ തന്നെയാണ് എന്നതാണ്.ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ മില്ലറിന്റെ സംവിധായകനായ അരുൺ മാദേശ്വരനാൺ ഈ ചിത്രത്തിന്റെയും സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിന്റെ ആദ്യ പോസ്റർ കഴിഞ്ഞ ദിവസം ധനുഷ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഇളയരാജയുടെ ജീവിതവും അദ്ദേഹം കടന്നുവന്ന വഴികളുമാണ് ചിത്രത്തിനടിസ്ഥാനം.1,000-ലധികം സിനിമകള്‍ക്കായി 7,000-ലധികം ഗാനങ്ങള്‍ രചിക്കുകയും ലോകമെമ്ബാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ല്‍ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group