ഹോളിയിൽ പങ്കെടുത്തില്ല, സഹപാഠിക്ക് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം

ഹോളിയിൽ പങ്കെടുത്തില്ല, സഹപാഠിക്ക് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം

 

കാസർകോട്:   ഹോളിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് സഹപാഠിക്ക് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം.  അമ്പലത്തുകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെയാണ് സുഹൃത്തക്കൾ മർദിച്ചത്.

മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയല്‍ സ്വദേശി കെപി നിവേദി (17)നാണ് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് നാല് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

മർദ്ദനത്തിൽ  നിവേദിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. നിലവിൽ നിവേദ് പരിയാരം മെഡിക്കൽ  കോളേജിൽ.  ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group