Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി പുലിക്കുഴി ഭാഗത്ത് തെക്കേപറമ്പിൽ വീട്ടിൽ വിനൂബ് എന്ന് വിളിക്കുന്ന ബിനുതമ്പി (30) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്‍പത് മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് ചിങ്ങവനം പോലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ, എസ്.ഐ സജീര്‍, സി.പി.ഓ മാരായ പ്രകാശ്‌, സഞ്ജിത്ത് എന്നിവർ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.