play-sharp-fill
മൂവാറ്റുപുഴ- കോട്ടയം എം.സി  റോഡിൽ അപകടങ്ങള്‍ തുടര്‍ക്കഥ; രണ്ടു ദിവസത്തെ അപകടങ്ങളിലായി നാല് മരണം; നാലു വര്‍ഷത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് എൺപതോളം പേർ;  കൊടുംവളവുകളില്‍ ഹംപുകള്‍ സ്ഥാപിക്കണം, റോഡരികിലെ കാടുകള്‍ വെട്ടിമാറ്റണം, ആവശ്യമായ ഇടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം; വിദഗ്ധ സമിതി സമര്‍പ്പിച്ച സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു

മൂവാറ്റുപുഴ- കോട്ടയം എം.സി റോഡിൽ അപകടങ്ങള്‍ തുടര്‍ക്കഥ; രണ്ടു ദിവസത്തെ അപകടങ്ങളിലായി നാല് മരണം; നാലു വര്‍ഷത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് എൺപതോളം പേർ; കൊടുംവളവുകളില്‍ ഹംപുകള്‍ സ്ഥാപിക്കണം, റോഡരികിലെ കാടുകള്‍ വെട്ടിമാറ്റണം, ആവശ്യമായ ഇടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം; വിദഗ്ധ സമിതി സമര്‍പ്പിച്ച സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ- കോട്ടയം എം.സി റോഡിൽ അപകടങ്ങള്‍ തുടര്‍ക്കഥ. രണ്ടു ദിവസത്തെ അപകടങ്ങളിലായി നാല് മരണം. നാലു വര്‍ഷത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് എൺപതോളം പേർ. കൊടുംവളവുകളില്‍ ഹംപുകള്‍ സ്ഥാപിക്കണം, റോഡരികിലെ കാടുകള്‍ വെട്ടിമാറ്റണം, ആവശ്യമായ ഇടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു.

2018 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കലക്ടറേറ്റില്‍ പൊടിപിടിച്ച്‌ കിടക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 40 ലക്ഷം രൂപയുടെ കര്‍മ പദ്ധതി തയാറാക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ല കലക്ടര്‍ക്ക് നല്‍കിയെങ്കിലും നാലു വര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. നിയോജക മണ്ഡലത്തിലെ മൂവാറ്റുപുഴ സര്‍ക്കിള്‍ പരിധിയിലും കല്ലൂര്‍ക്കാട് സര്‍ക്കിള്‍ പരിധിയിലുമായി നാലു വര്‍ഷത്തിനിടെ അപകടത്തില്‍ പൊലിഞ്ഞത് 80 ഓളം പേരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങള്‍ വര്‍ധിച്ചതോടെ ജനരോഷം ഉയരുകയും റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ ശക്തമാകുകയും ചെയ്തതോടെയാണ് 2018 ല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി സേഫ്റ്റി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്.

കൊടുംവളവുകളില്‍ ഹംപുകള്‍ സ്ഥാപിക്കണമെന്നും റോഡരികിലെ കാടുകള്‍ വെട്ടിമാറ്റണമെന്നും, ആവശ്യമായ ഇടങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും റോഡിലേക്കു കയറി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ നീക്കണമെന്നും, താഴ്ന്നു കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ മാറ്റണമെന്നും വിശദമായുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍മ പദ്ധതി തയാറാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.

വാഹന പരിശോധനയിലൂടെ മാത്രം അപകടങ്ങള്‍ കുറയ്ക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. അപകടരഹിതമായ പാത ഉറപ്പാക്കാന്‍ കഴിയണം. റോഡിലെ ചില ഭാഗങ്ങളിലുണ്ടായിട്ടുള്ള നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ചാല്‍ അപകടങ്ങള്‍ വളരെ അധികം കുറക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എം.സി റോഡിലെ ഈസ്റ്റ് മാറാടിയില്‍ അപകടങ്ങള്‍ തുടര്‍ച്ചയായതോടെ കാരണങ്ങള്‍ കണ്ടെത്താന്‍ സംയുക്ത പരിശോധനയുമായി ഉദ്യോഗസ്ഥര്‍. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് വ്യാഴാഴ്ച വൈകീട്ട് പരിശോധന നടത്തിയത്.

റോഡ് നിര്‍മാണത്തില്‍ അടിസ്ഥാനപരമായി പാലിക്കേണ്ട വ്യവസ്ഥകള്‍ പോലും കാറ്റില്‍പറത്തി അശാസ്ത്രീയ നിര്‍മാണമാണ് നടന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്കും പരിശോധനയില്‍ വ്യക്തമായി. അപകടങ്ങള്‍ കുറക്കാന്‍ ആവശ്യമായ നടപടികള്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.