
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി. യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വെടിയുണ്ട. വിദ്യാര്‍ത്ഥിയുടെ യാത്ര തടഞ്ഞ് സുരക്ഷ വിഭാഗം.
കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്, തുടര്‍ന്ന് കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ എയര്‍ ഏഷ്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നലെ നാട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും ഒരു വെടിയുണ്ട കണ്ടെത്തുകയായിരുന്നു.
ഈ കാരണത്താല്‍ വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്തവാള അധികൃതര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയം വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. യുദ്ധഭൂമിയില്‍ നിന്നും വരുമ്പോള്‍ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ എത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്.



