ടിപ്പുവിൻ്റെ സിംഹാസനം മുതൽ യേശുവിനെ ഒറ്റികൊടുത്തപ്പോൾ കിട്ടിയ വെള്ളിക്കാശിൽ 2 എണ്ണം വരെ ശേഖരത്തിൽ; വ്യാജ പുരാവസ്തു ശേഖരക്കാരൻ മോൻസൺ കുടുങ്ങിയത് കോടികളുടെ തട്ടിപ്പ് കേസിൽ; ഹിന്ദി നടൻമാരെ വെല്ലുന്ന സുരക്ഷയും നിരവധി സുന്ദരികളും എപ്പോഴും കൂടെ; മോൻസന് കോട്ടയത്തെ പ്രമുഖ ഡോക്ടറുമായും ബന്ധം

ടിപ്പുവിൻ്റെ സിംഹാസനം മുതൽ യേശുവിനെ ഒറ്റികൊടുത്തപ്പോൾ കിട്ടിയ വെള്ളിക്കാശിൽ 2 എണ്ണം വരെ ശേഖരത്തിൽ; വ്യാജ പുരാവസ്തു ശേഖരക്കാരൻ മോൻസൺ കുടുങ്ങിയത് കോടികളുടെ തട്ടിപ്പ് കേസിൽ; ഹിന്ദി നടൻമാരെ വെല്ലുന്ന സുരക്ഷയും നിരവധി സുന്ദരികളും എപ്പോഴും കൂടെ; മോൻസന് കോട്ടയത്തെ പ്രമുഖ ഡോക്ടറുമായും ബന്ധം

സ്വന്തം ലേഖകൻ

കോട്ടയം/എറണാകുളം:

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം തൻ്റെ കൈയ്യിലുണ്ട് എന്നവകാശപ്പെടുന്ന മോൻസനെ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ പുരാവസ്തുക്കൾ കൈയിലുണ്ടെന്ന് മാത്രമല്ല അവ തെളിയിക്കാന്‍ ആവശ്യമായ വ്യാജരേഖകളും ഇയാളുടെ കൈയ്യിൽ ഉണ്ട്. പുരാവസ്തു പ്രേമിയായ സൂപ്പര്‍താരം മോഹന്‍ലാലിനെയും വീഴ്‌ത്താന്‍ നോക്കിയിരുന്നതായി വാർത്തയുണ്ട്.

നടന്‍ കൂടിയാണെന്ന് അവകാശപ്പെടുന്നതുകൊണ്ട് സിനിമാ ബന്ധങ്ങളും പറയുന്നുണ്ട്. ആഡംബര ജീവിതമായിരുന്നു പ്രിയം. രസം കൂട്ടാന്‍ കാശ് മുടക്കി നടിമാര്‍ അടക്കമുള്ളവരെ ചുറ്റിലും നിര്‍ത്തുന്ന പരിപാടിയും ഉണ്ടായിരുന്നു. കലൂരിലെ ആഡംബര വസതിയില്‍ ആട്ടവും പാട്ടും പതിവ്. ഇതിന്റെ ഫോട്ടോകളും ഇയാളുടെ പേജില്‍ കാണാം. തന്റെ പ്രതാപം കാട്ടാന്‍ വേണ്ടി അംഗരക്ഷകരെയും ഇയാള്‍ കൊണ്ടുനടന്നിരുന്നു.

കൊച്ചിയിലെ മുഖ്യപുരാവസ്തു സപ്ലൈക്കാരനായിരുന്നു മോണ്‍സണ്‍ മാവുങ്കല്‍. അമൂല്യവസ്തുക്കള്‍ ശേഖരിച്ചതെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഉണ്ടാക്കിയതാണ് എന്നായിരുന്നു അവകാശവാദം.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍, ഇയാള്‍ വില്‍പനയ്ക്കു വച്ച പുരാവസ്തുക്കള്‍ പലതും ചേര്‍ത്തലയിലെ ആശാരി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മോണ്‍സനെ ഫ്‌ളാറ്റില്‍ എത്തി കസ്റ്റഡിയില്‍ എടുത്തത്.

അല്‍ഫോന്‍സാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദര്‍ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുല്‍ത്തയില്‍ നിന്നെടുത്ത മണ്ണില്‍ ഉണ്ടാക്കിയ കുരിശിനുള്ളില്‍ നിര്‍മ്മിച്ച ഏറ്റവും ചെറിയ ബൈബിള്‍, സ്വര്‍ണം കൊണ്ടുണ്ടാക്കിയ ബൈബിള്‍ തുടങ്ങിയ നിരവധി പുരാവസ്തുക്കള്‍ തന്റെ ശേഖരത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നു. നൂറിലേറെ ഖുറാന്‍ പതിപ്പുകള്‍, ഇരുന്നൂറിലേറെ ബൈബിളുകള്‍, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

ഈസ്റ്റ് ഇന്ത്യാ കമ്ബനിയുടെ ഇരുമ്പ് സീല്‍, ടിപ്പു സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, സിംഹാസനവും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാളുകള്‍, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്‌കാര ചിഹ്നങ്ങള്‍, ഇന്ത്യയില്‍ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകള്‍, ഇന്ത്യയിലെ ആദ്യ ഫാന്‍, വിവിധ തരം വാച്ചുകള്‍.

അത്യാധുനിക ആഡംബര കാറായ പോര്‍ഷ മുതല്‍ 30 ഇനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. പുരാവസ്തുക്കളുടെ കമനീയ കലവറയായ മോന്‍സണിന്റെ മാവുങ്കലിലെ വീട്ടിലേക്ക് പഴമകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സുഹൃത്തുക്കളാണ് എത്തിച്ചേര്‍ന്നിരുന്നത്. ഇതെല്ലാം തന്റെ തട്ടിപ്പിന് വഴിയാക്കി മാറ്റിയെന്നാണ് സൂചന. ഈ പുരാവസ്തുക്കള്‍ മുന്നില്‍ വച്ച്‌ സിനിമാക്കാരെ പോലും പറ്റിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന് വ്യാജ രേഖ കാണിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അഞ്ച് പേരില്‍ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. 2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച്‌ പണത്തിന്റെ ആവശ്യമുണ്ട്. അതിനു വേണ്ടി സഹായം ചെയ്തു നല്‍കിയാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് താന്‍ പലിശരഹിത വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് മോണ്‍സണ്‍ തട്ടിപ്പ് നടത്തിയത്. ശനിയാഴ്ച ചേര്‍ത്തലയില്‍ നിന്നാണ് മോന്‍സന്‍ മാവുങ്കലിനെ കൊച്ചിയില്‍ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്.

അഞ്ച് പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നു ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തില്‍ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച്‌ അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ഇതിനിടെ കോട്ടയത്തെ പ്രമുഖ ഡോക്ടറും മോൻസണും തമ്മിലുള്ള ബന്ധവും പുറത്ത് വന്നു. തട്ടിപ്പിൽ ഡോക്ടർക്ക് പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.