എംസി റോഡിലെ ഹോർഡിംസുകളും ചെറിയ ബോർഡുകളും നീക്കം ചെയ്തു; ജനങ്ങളുടെ ഏറെ നാളെത്തെ യാത്രാക്ലേശത്തിന് പരിഹാരം

എംസി റോഡിലെ ഹോർഡിംസുകളും ചെറിയ ബോർഡുകളും നീക്കം ചെയ്തു; ജനങ്ങളുടെ ഏറെ നാളെത്തെ യാത്രാക്ലേശത്തിന് പരിഹാരം

കോട്ടയം: ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയ്ക്ക്‌ എംസി റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹോർഡിംസുകളും ചെറിയ ബോർഡുകളും നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി.

നാഷണൽ ഹൈവേ അതോറിറ്റിയും പൊലീസും ചേർന്നാണ് നീക്കം ചെയ്തത്. റോഡിലെ ഇരുവശങ്ങളിലുമുള്ള കാടുകളും വെട്ടിതെളിച്ചു. ഇതോടെ ഈ ഭാഗത്ത് പതിവായിരുന്ന വാഹനാപകടങ്ങൾക്ക് താത്കാലിക പരിഹാരമാകും.

ചങ്ങനാശ്ശേരി മേഖലയിൽ രാത്രി സമയങ്ങളിൽ ഹോർഡിംസുകളിലെ വെളിച്ചം മൂലം ഡ്രൈവറുടെ കാഴ്ച്ച മങ്ങി വാഹനാപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് നിരവധി പേരാണ് വലിയ ഹോർഡിംസുകളുടെ മറവ് മൂലം കാഴ്ച്ച മങ്ങി വാഹനാപകടത്തിൽ മരിച്ചത്. ഇതേ കുറിച്ച് കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് വാർത്ത കൊടുത്തിരുന്നു. തുടർന്നാണ് ഈ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങൾ പതിവായതോടെ ജനങ്ങളുടെ യാത്രാ ദുരിതവും വർദ്ധിച്ചിരുന്നു. അപകടക്കണക്കുകളുടെ അടിസ്ഥാനത്തിൽ എം സി റോഡിൽ തുരുത്തി കാനാ മുതൽ പുന്നമൂട് വരെ ബ്ലാക്ക് സ്പോട്ട് പട്ടികയിൽ റോഡ് സേഫ്റ്റി അതോറിറ്റി ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഇരുചക്ര വാഹനാപകടങ്ങളാണ് ഏറെയും.

റോഡ് ഗതാഗത യോഗ്യമാക്കിയതോടെ യാത്രക്കാരുടെ ഏറെ നാളത്തെ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്. ഹോർഡിംസുകൾ മാറ്റുന്നതിനിടയിൽ ക്രമസമാധാനം പാലിക്കാനായി
ചിങ്ങവനം എസ്എച്ച്ഒ ടി ആർ ജിജുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.