മരക്കാറിന് ശേഷമുള്ള ഏറ്റവും വലിയ ബിസിനസ് ഡീലുമായി ‘ആറാട്ട്’ ; 12 കോടി രൂപയ്‌ക്ക്  സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ച് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക്

മരക്കാറിന് ശേഷമുള്ള ഏറ്റവും വലിയ ബിസിനസ് ഡീലുമായി ‘ആറാട്ട്’ ; 12 കോടി രൂപയ്‌ക്ക് സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ച് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക്

സ്വന്തം ലേഖകൻ

മരക്കാറിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു സന്തോഷവാർത്തയാണ് പുറത്തു വരുന്നത്. 12 കോടി രൂപയ്‌ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.

18 കോടി ബഡ്‌ജറ്റിൽ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ് കൃഷ്‌ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജാവിന്റെ മകനിലൂടെ പ്രസിദ്ധമായ ‘ മൈ ഫോൺ നമ്പർ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രൻസ്, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.