ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും; തിരുവന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും; തിരുവന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ് ഇല്ല.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരും. തിങ്കൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. നവംബർ അവസാന ആഴ്ചയിൽ തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലും പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത്. മറ്റുള്ള ജില്ലകളിൽ സാധാരണ മഴയ്ക്കാണ് സാധ്യത.

ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നവംബർ അവസാനത്തോടെ പുതിയ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.