മോഹൻലാൽ ചിത്രത്തിൽ നിന്നും ബാബു ആന്റണിയെ വെട്ടി; സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും ബാബു ആന്റണിയുടെ കഥാപാത്രത്തെ വെട്ടിയത് എഡിറ്റിംങ് ടേബിളിൽ നിന്നും; ബാബു ആന്റണിയുടെ സൂഫിയ്ക്കു കത്രിക വച്ചതിനു കാരണം വെളിപ്പെടുത്തി ബാബു ആന്റണി

മോഹൻലാൽ ചിത്രത്തിൽ നിന്നും ബാബു ആന്റണിയെ വെട്ടി; സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും ബാബു ആന്റണിയുടെ കഥാപാത്രത്തെ വെട്ടിയത് എഡിറ്റിംങ് ടേബിളിൽ നിന്നും; ബാബു ആന്റണിയുടെ സൂഫിയ്ക്കു കത്രിക വച്ചതിനു കാരണം വെളിപ്പെടുത്തി ബാബു ആന്റണി

തേർഡ് ഐ ബ്യൂറോ

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ആക്ഷൻ ഹീറോ ആരാണ് എന്ന ചോദ്യത്തിന് മലയാള സിനിമ കാണുന്ന ആർക്കും സംശയം ഉണ്ടാകില്ല. അത് ആയോധനകലയിലെ മലയാള സിനിമയുടെ തലതൊട്ടപ്പൻ ബാബു ആന്റണി തന്നെയാണ്. ഇപ്പോൾ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാബു ആന്റണി വീണ്ടും വെള്ളിവെളിച്ചതിൽ നിറഞ്ഞിരിക്കുന്നത്.

ഷാജി കൈലാസ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മാസ് ആക്ഷൻ ചിത്രമായിരുന്നു 2002ൽ പുറത്തിറങ്ങിയ ‘താണ്ഡവം’. പ്രതീക്ഷിച്ച പോലെ വിജയമായില്ലെങ്കിലും പിന്നീട് സിനിമ ഒരു കൾട്ട് സ്റ്റാറ്റസിലേക്ക് ഉയരുകയും നിരവധി ആരാധകരെ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ വൻതോതിൽ ശ്രദ്ധ നേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹൻലാലിന്റെ ‘കാശിനാഥ’നും സായ്കുമാറിന്റെ ‘ചേർപ്പുങ്കൽ ശങ്കർദാസും’, ഈ നായകപ്രതിനായകന്മാർ തമ്മിലുള്ള സംഘർഷങ്ങളും ഇപോഴും ആരാധകരുടെ മനസിൽ നിന്നും മായാതെ നിൽക്കുന്നത് ഷാജി കൈലാസിന്റെ സംവിധാന മികവും നടന്മാരുടെ അഭിനയ വൈഭവവും കൊണ്ടാണ്.

എന്നാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി മലയാളത്തിന്റെ ‘ആക്ഷൻ കിംഗ്’ ബാബു ആന്റണി കൂടി ഉണ്ടായിരുന്നു എന്ന് അറിയാവുന്നവർ തീരെ ചുരുക്കമായിരിക്കും. പോകുന്നചിത്രത്തിൽ ‘സൂഫി’ എന്ന കഥാപാത്രമായി താൻ ഉണ്ടായിരുന്നു എന്ന കാര്യം ബാബു ആന്റണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സായ്കുമാറിന്റെ കഥാപാത്രം ‘കായകൽപ്പ ചികിത്സ’യ്ക്കായി ആശ്രയിക്കുന്ന ചികിത്സാകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായിരുന്നു ‘സൂഫി’. മോഹൻലാലിന്റെ കഥാപാത്രവുമായി സൂഫി സംഘട്ടനം നടത്തുന്നതായും തിരക്കഥയിൽ ഉണ്ടായിരുന്നു എന്നും വിവരമുണ്ട്. ചിത്രത്തിന്റെ സമയകൂടുതൽ മൂലമാകാം ബാബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതെന്നും വാർത്തകളുണ്ടായിരുന്നു.

എന്നാൽ ആ കഥാപാത്രത്തിന് എഡിറ്റിങ്ങ് ടേബിൾ കടക്കാനായില്ല എന്നാണ് ബാബു ആന്റണി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഏതായാലും ഇക്കാര്യം തന്നെ ഓർമപ്പെടുത്തിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ‘ആക്ഷൻ കിംഗ്’ പോസ്റ്റ് അവസാനിപ്പിക്കുന്നത്.