കയറ്റുമതി നയം കർഷകർക്ക് ആപത്ത്‌ : സാജൻ തൊടുക

കയറ്റുമതി നയം കർഷകർക്ക് ആപത്ത്‌ : സാജൻ തൊടുക

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വിദേശ ചരക്ക് വിമാനങ്ങൾക്ക് ഇന്ത്യയിൽ സർവീസ് നടത്തുവാനുള്ള അനുമതി ആറ് വിമാനതാവളങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചു എന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക ആരോപിച്ചു.

കേരളത്തിലെ പഴം-പച്ചക്കറി കയറ്റുമതി നാലിലൊന്നായി കുറഞ്ഞു. ഈ സ്ഥിതി കേരളത്തിലെ കയറ്റുമതി മേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേരളത്തിന്റെ കാർഷിക ഉൽപ്പന്ന സുഗന്ധവ്യജ്ഞന വിപണിയെ കാര്യമായി ബാധിക്കുന്ന കയറ്റുമതി നയം എത്രയും വേഗം പിൻവലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കർഷകർക്ക് വലിയൊരു ഇരട്ടിയാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.