ധവാന്റെ സെഞ്ച്വറി പാഴായി; സഹ പ്രവർത്തകർ പെട്ടന്നു മടങ്ങിയപ്പോൾ ഒറ്റയാൾ പോരാട്ടം നടത്തിയ ധവാനെ തോൽപ്പിച്ച് പഞ്ചാബ്; തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ധവാൻ തന്നെ താരം

ധവാന്റെ സെഞ്ച്വറി പാഴായി; സഹ പ്രവർത്തകർ പെട്ടന്നു മടങ്ങിയപ്പോൾ ഒറ്റയാൾ പോരാട്ടം നടത്തിയ ധവാനെ തോൽപ്പിച്ച് പഞ്ചാബ്; തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ധവാൻ തന്നെ താരം

തേർഡ് ഐ ബ്യൂറോ

ദുബായ്: ഡൽഹിയ്‌ക്കെതിരെ പഞ്ചാബ് ഒരിക്കലും ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ധവാൻ മാത്രം നടത്തിയ ഒറ്റയാൾ പോരാട്ടം പഞ്ചാബിന്റെ കാര്യങ്ങൾ അനുകൂലമാക്കി. ബാക്കി എല്ലാവരും പരാജയപ്പെട്ടപ്പോഴും, തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറിയിലൂടെ ടീമിനെ വിജയത്തിലെത്തിക്കാമെന്ന ശിഖർ ധവാന്റെ മോഹം പാഴായി.

ഇതോടെ, സീസണിലെ 38ാം മത്സരത്തിൽ ഡൽഹിക്കെതിരെ പഞ്ചാബിന് 5 വിക്കറ്റ് ജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിടൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന പഞ്ചാബ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയാണ് വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബിന് വേണ്ടി ബാറ്റ് ചെയ്ത നിക്കോളാസ് പൂരൻ 28 പന്തിൽ 53 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ക്രിസ് ഗെയ്ൽ 13 പന്തിൽ 29 റൺസും കെ.എൽ.രാഹുൽ 11 പന്തിൽ 15 റൺസും നേടി.ഡൽഹിക്ക് വേണ്ടി കളിച്ച ശിഖാർ ധവാൻ 61 പന്തിൽ 106 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.ഡൽഹി ടീം ക്യാപ്ടൻ ശ്രേയസ് അയ്യർ 12 പന്തിൽ പതിനാറ് റൺസ് നേടി.

ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഡൽഹി ക്യാപിടൽസും കിംഗ്‌സ് പഞ്ചാവും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ സൂപ്പർ ഓവറിൽ നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി വിജയം നേടിയിരുന്നു. ഇരു ടീമുകളും എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്.