താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻ.ഡി.എ സർക്കാർ ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻ.ഡി.എ സർക്കാർ ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: താറുമാറായിക്കിടന്ന സമ്പദ് വ്യവസ്ഥയെ ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങളാണ് എൻ.ഡി.എ സർക്കാർ ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കർഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേൾക്കുന്ന സർക്കാരാണ് നമ്മുടേത്. അഞ്ച്-ആറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ സമ്പദ് ഘടന ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഞങ്ങള് നടത്തിയത്. സമ്ബദ്ഘടനയെ അച്ചടക്കത്തിലേക്കെത്തിക്കാനുള്ള പ്രവര്ത്തനങ്ങളായിരുന്നു അത്. വർഷങ്ങളായി വ്യവസായ മേഖല ഉയർത്തുന്ന ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി പ്രധാനമന്ത്രി വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതിഘടനയിലും സുതാര്യതയും കാര്യക്ഷമതയും നിലനിർത്തുന്നതാനുള്ള പ്രവർത്തനങ്ങളിലേക്കാണ് ഇനി നമ്മൾ നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ തോത് ഏറെ വർധിച്ചു. ്എഫ്.ഡി.ഐ എന്നാൽ് ഞാന് ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ഫോറിന് ഡയറക്ട് ഇന്വെസ്റ്റ്‌മെന്റ്’ ഫസ്റ്റ് ഡെവലപ് ഇന്ത്യ’ എന്നത് മറ്റൊന്ന്.
വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ നൂറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.